ഭക്ഷണം മോശമായി; പോലീസിനെ വിളിച്ചുവരുത്തിയ യുവതിക്ക് സംഭവിച്ചത്
ഓഹിയോ: ഭക്ഷണം മോശമായാല്‍ ഹോട്ടലുകാരോട് തര്‍ക്കിക്കുന്നതും പണം തിരിച്ചുവാങ്ങുന്നതുമൊക്കെ പതിവുള്ള സംഭവങ്ങളാണ്. മിക്ക ഹോട്ടലുകമകളും പേരുദോഷം കേള്‍പ്പിക്കാതിരിക്കാന്‍ പണം തിരിച്ചുനല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍, അമേരിക്കയിലെ ഓഹിയോ സ്വദേശിനിയായ ഒരു യുവതി ഭക്ഷണക്കാര്യത്തില്‍ തര്‍ക്കിച്ച് ഇപ്പോള്‍ ജയിലിലായിരിക്കുകയാണ്.
ക്ലീവ്‌ലന്റിലെ ട്രേസി മക്ക്‌ലൗഡ് എന്ന നാല്‍പ്പത്തിനാലുകാരിയാണ് വാദിച്ചു നിന്നുശേഷം പ്രതിയായിരിക്കുന്നത്. ഇവര്‍ ഒരു ചൈനീസ് റെസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം വാങ്ങിയിരുന്നു. എന്നാല്‍, ഭക്ഷണം തനിക്ക് സംതൃപ്തി നല്‍കുന്നതല്ലെന്നുകാട്ടി ഇവര്‍ പണത്തിനുവേണ്ടി റെസ്റ്റൊറന്റ് ഉടമയുമായി തര്‍ക്കിച്ചു. പണം തിരിച്ചു നല്‍കാന്‍ ഉടമ തയ്യാറാകാത്തതോടെ 911 എന്ന അടിയന്തിര പോലീസ് സംവീധാനത്തില്‍ വിളിച്ച് ഉടന്‍ സ്ഥലത്തെത്താന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു.

അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മാത്രം അടിയന്തിരമായി വിളിക്കേണ്ടുന്ന നമ്പരാണിത്. സ്ഥലത്തെത്തിയ പോലീസുകാര്‍ കാണുന്നതാകട്ടെ യുവതി റെസ്‌റ്റൊറന്റ് ഉടമയുമായി കാശിനുവേണ്ടി തര്‍ക്കുന്നതും. തന്നെ റെസ്‌റ്റൊറന്റുകാര്‍ പറ്റിച്ചുവെന്നും പോലീസ് ഇടപെട്ട് പരിഹാരം ഉണ്ടാക്കാനാണ് വിളിച്ചുവരുത്തിയതെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍, 911 സംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്നുകാട്ടി പോലീസുകാര്‍ യുവതി ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചു. സംഭവത്തില്‍ റെസ്‌റ്റൊറന്റുകാര്‍ പറയുന്നത് അവര്‍ ക്രഡിറ്റ് കാര്‍ഡിലേക്ക് പണം തിരിച്ചു നല്‍കാന്‍ തയ്യാറായെന്നും എന്നാല്‍ കാഷ് ആയി തിരികെ ലഭിക്കണമെന്ന വാശിയാണ് സ്ത്രീയെ ജയിലിലെത്തിച്ചതെന്നുമാണ്. എന്തായാലും ചൈനീസ് ഭക്ഷണം കഴിക്കാന്‍ ചെന്ന സ്ത്രീ ഇപ്പോള്‍ ജയിലിലാണ്. അടുത്തദിവസം കോടതിയില്‍ എത്തിയാല്‍ മാത്രമേ അവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളു.












Click it and Unblock the Notifications