Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈത്താനെ ഒഴിപ്പിക്കാന്‍ മുസ്ല്യാരുടെ ചികില്‍സ; കൂടെ ബലാല്‍സംഗവും പീഡനവും, ഒടുവില്‍...?

വ്യാജ സിദ്ധന്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി.

മുള്‍ത്താന്‍: നവവധുവിന്റെ ശരീരത്തില്‍ ശൈത്താന്‍ കയറിക്കൂടിയിട്ടുണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ക്ക് സംശയം. ഒടുവില്‍ അടുത്തുള്ള മുസ്ല്യാരുടെ അടുത്തുകൊണ്ട് പോയി. മുസ്ല്യാര്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, കൂടെ മര്‍ദ്ദനവും.

പാകിസ്താനിലെ മുസാഫര്‍ഗഡിലുള്ള ഷാ ജമാലിലാണ് സംഭവം. 20 കാരി നുസ്രത്ത് ബീവി ഒടുവില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു. സംഭവം വിവാദമായിരിക്കുകയാണ് പാകിസ്താനില്‍.

വ്യാജ സിദ്ധ കേന്ദ്രങ്ങള്‍

വ്യാജ സിദ്ധന്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. മുസാഫര്‍ഗഡില്‍ ഇത്തരത്തില്‍ നിരവധി വ്യാജ സിദ്ധ കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ഒരു മാസം മുമ്പ് വിവാഹം

ഗൊരം ബഗ്രാവൂന്‍ സ്വദേശിയാണ് 20 കാരിയായ നുസ്രത്ത് ബീവി. ഒരു മാസം മുമ്പാണ് അക്രം എന്നയാള്‍ ഇവളെ വിവാഹം ചെയ്തത്. എന്നാല്‍ വധുവിന്റെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും അവള്‍ക്ക് ബാധ കയറിയിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിക്കുകയായിരുന്നു.

സിദ്ധന്‍ ഖാരി ഇഖ്ബാലിനെ സമീപിച്ചു

ബാധ ഒഴിപ്പിക്കലില്‍ വിദഗ്ധനായ പ്രദേശത്തെ സിദ്ധന്‍ ഖാരി ഇഖ്ബാലിനെ സമീപിച്ചു നുസ്രത്തിന്റെ ഭര്‍തൃമാതാവ് മുംതാസ് മായ്. യുവതിക്ക് കാര്യമായ ബാധയുണ്ടെന്നും ചികില്‍സിച്ച് ഭേദമാക്കാന്‍ വഴിയുണ്ടെന്നും സിദ്ധന്‍ പറഞ്ഞു.

ശരീരത്തില്‍ ശൈത്താന്‍ കയറി

തുടര്‍ന്നാണ് യുവതിയുമായി ഭര്‍തൃമാതാവ് സിദ്ധന്റെ അടുത്തെത്തിയത്. ശരീരത്തില്‍ ശൈത്താന്‍ കയറിയതാണെന്ന് സിദ്ധന്‍ വീട്ടുകാരെ അറിയിച്ചു. പ്രത്യേക ബാധ ഒഴിപ്പിക്കല്‍ ചികില്‍സ വേണമെന്നും. അതിന് കുറച്ച് പണവും ഇയാള്‍ വാങ്ങി.

യുവതി പ്രസവിക്കില്ല

ശരീരത്തില്‍ കയറിയ ശൈത്താനെ ഒഴിപ്പിച്ചില്ലെങ്കില്‍ യുവതി പ്രസവിക്കില്ലെന്നും സിദ്ധന്‍ പറഞ്ഞു. തുടര്‍ന്നാണ് അടച്ചിട്ട മുറിയില്‍ ചികില്‍സ തുടങ്ങിയത്. ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബന്ധുക്കളെ പുറത്ത് നിര്‍ത്തി

ബന്ധുക്കളെ മുറിക്ക് പുറത്ത് നിര്‍ത്തിയായിരുന്നു പീഡനം. ചെറുത്തപ്പോള്‍ കത്തി കൊണ്ടും ഇരുമ്പ് ദണ്ഡ് കൊണ്ടും മര്‍ദ്ദിച്ചു. യുവതിയുടെ കൈയിലും കാലിലും മര്‍മ സ്ഥലങ്ങളിലും മുറിവുണ്ടെന്ന് പോലീസ് പറഞ്ഞു.

നുസ്രത്ത് ബീവി വിഷം കഴിച്ചു

തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം തിരിച്ചെത്തിയ നുസ്രത്ത് ബീവി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്നും പോലീസ് പറഞ്ഞു.

സിദ്ധന്റെ അടുത്ത് സ്ഥിരമായി പോകാറുണ്ട്

വിഷം കഴിച്ച ഉടനെ വീട്ടുകാര്‍ ഷാ ജമാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും നുസ്രത്ത് ബീവിയെ രക്ഷിക്കാനായില്ല. അവിടെ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടവും നടന്നത്. വ്യാജ സിദ്ധന്റെ അടുത്ത് സ്ഥിരമായി പോകാറുണ്ടെന്ന് ഭര്‍തൃമാതാവ് പോലീസിനോട് പറഞ്ഞു.

വ്യാജ സിദ്ധന്‍ രക്ഷപ്പെട്ടു

സംഭവത്തെ തുടര്‍ന്ന് സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാളുടെ ഫോട്ടോ മറ്റു പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+