വിവാഹ വാ്ഗാദനം നല്‍കി കൊല;സ്ത്രീക്ക് വധശിക്ഷ
ടെക്‌സാസ്: മാനസികരോഗിയായ യുവാവിനെ വിവാഹം വാഗ്‌ദാനം നല്‍കി കബളിപ്പിച്ച ശേഷം കൊലപ്പെടുത്തിയ അമേരിയ്‌ക്കന്‍ വനിതയെ വധശിക്ഷയ്‌ക്ക് വിധേയയാക്കി. സൂസന്‍ ബസോ (59) എന്ന സത്രീയെയാണ് വധശിക്ഷക്ക് വിധേയയാക്കിയത്. വിഷം കുത്തിവച്ചായിരുന്നു ശിക്ഷ മടപ്പാക്കിയത്.
അമേരിയ്‌ക്കയില്‍ വധ ശിക്ഷയ്‌ക്ക് വിധേയയാകുന്ന 14മത്തെ സ്‌ത്രീയാണ് സൂസെന്‍. ലൂയിസ് മസ്സോ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ 1998 ലാണ് ഇവര്‍ തടവിലാക്കുന്നത്. മസോയുടെ ഇന്‍ഷുറന്‍സ് തുകയും മറ്റ് സ്വത്ത് വകകളും തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ടെക്‌സാസില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണ് ബയോയുടേത്. വധശിക്ഷയില്‍ നിന്ന് ഒഴിവക്കണം എന്നാവശ്യപ്പെട്ട് ബയോ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി. വധശിക്ഷയ്‌ക്ക് മുന്‍പ് ഇവര്‍ അതീവ ദു:ഖിതയായിരുന്നുവത്രെ. തന്നെ രക്ഷിക്കണമെന്ന് ഇവര്‍ ജയില്‍ വാര്‍ഡനോട് അപേക്ഷിച്ചു.
അമേരിയ്‌ക്കയില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട സ്‌ത്രീകള്‍ ഇനിയും ഒട്ടേറെയുണ്ട്. 2013 ലെ കണക്ക് പ്രകാരം അറുപത് വനിത തടവുകാരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് അമേരിക്കയിലെ ജയിലുകളില്‍ കഴിയുന്നത്. ബസോയുടേത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയത്.












Click it and Unblock the Notifications