കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിതക പരമായി 'ആണായ' സ്ത്രീയ്ക്ക് ഇരട്ട കുട്ടികള്‍

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ജനിതക പരമായി 'ആണായ' സ്ത്രീ യ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നു. ഹെയിലി ഹെയിന്‍സ് എന്ന യുവതിയ്ക്കാണ് 28ാം വയസില്‍ ഇരട്ടകുട്ടികള്‍ പിറന്നത്. പത്തൊന്‍പതാം വയസിലാണ് ജനിതകപരമായി താന്‍ സ്ത്രീയല്ലെന്ന സത്യം ഹെയ്‌ലി അറിയുന്നത്. ഹെയ്‌ലിയ്ക്ക് ഗര്‍ഭപാത്രം ഇല്ലായിരുന്നു.

സ്ത്രീയല്ലെന്ന സത്യം ഏറെ വിഷമത്തോടെയാണ് ഹെയ്‌ലി ഉള്‍ക്കൊണ്ടത്. പെണ്ണിന്റെ മനസും ശീരവുമായി ജിവിതം സ്വപ്‌നം കണ്ട് അവര്‍ ജീവിച്ചു. ഇതിനിടയില്‍ പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു.

Hayley 1

ഭര്‍ത്താവിനോട് താന്‍ ജനിതകപരമായി ആണാണെന്നും ഗര്‍ഭപാത്രമില്ലാത്തതിനാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്നും പറയുക ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തന്റെ ഭാര്യയ്ക്ക് എല്ലാവിധി പിന്തുണയും നല്‍കുകയായിരുന്നു ഹെയ്‌ലിയുടെ ഭര്‍ത്താവ് സാം.

Hayley 2

ഗര്‍ഭാപാത്രം വളരുന്നതിന് വേണ്ടി കോടികള്‍ ചെലവഴിച്ച് ഹോര്‍മോണ്‍ ചികിത്സ നടത്തി. ഗര്‍ഭപാത്രം വളര്‍ന്നതോടെ ഹെയിലിയ്ക്ക് ഗര്‍ഭ ധരിയ്ക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ 60 ശതമാനം സാധ്യതമാത്രമാണ് കണ്ടെത്തിയത്.

Heyley 3

തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെ അണ്ഡം സ്വീകരിച്ച് ഐവിഎഫ് ചികിത്സയിലൂടെ ഹെയ്‌ലി ഗര്‍ഭം ധരിച്ചു. ഒത്തിരി കാത്തിരിയ്ക്കുകയും ഏറെ ദുഖത്തിലാവുകയും ചെയ്തതിന് ഹെയിലിയ്ക്ക് ലഭിച്ചതാകട്ടെ ഇരട്ടി സന്തോഷമായിരുന്നു. പിറന്നത് ഇരട്ട കുട്ടികള്‍.

English summary
Woman genetically born as man gives birth to twins.Doctors created womb and she underwent IVF treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X