കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലപ്പാല്‍ കുടിച്ച് കുട്ടിമരിച്ചു അമ്മയ്ക്ക് തടവ്

  • By Meera Balan
Google Oneindia Malayalam News

സാക്ക്രമെന്റോ: മുലപ്പാല്‍ കുടിച്ച് കുഞ്ഞ് മരിച്ചു, അമ്മയ്ക്ക 20 വര്‍ഷം തടവ്. സൗത്ത് കാലിഫോര്‍ണിയയിലാണ് സംഭവം. അമ്മ കഴിച്ച് വേദന സംഹാരികള്‍ മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും മരണം സംഭവിയ്ക്കുകയുമായിരുന്നു. നഴ്‌സായ സ്ത്രീയാണ് മുലയൂട്ടുന്ന സമയത്തും മരുന്ന് കഴിച്ച് ആറ് ആഴ്ച പ്രായമുള്ള മകളുടെ മരണത്തിന് ഇടയാക്കിയത്.

സ്റ്റെഫാനി ഗ്രീനി (39) എന്ന നഴ്‌സിനാണ് കാലിഫോര്‍ണിയിലെ കോടതി വെള്ളിയാഴ്ച ( ഏപ്രില്‍ 4) 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.വേദന സംഹാരിയായ മോര്‍ഫിനാണ് യുവതി കഴിച്ചിരുന്നത്. കറുപ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ശക്തിയേറിയ ഒരു മയക്കുമരുന്നും വേദനാ സംഹാരിയുമാണ് മോര്‍ഫിന്‍. മോര്‍ഫിന്‍ അമിതമായി കഴിച്ചത് മൂലം കുഞ്ഞിന്റെ ശരീരത്തിലേയ്ക്കും മുലപ്പാല്‍ വഴി മരുന്ന് കടക്കുകയായിരുന്നു. ഇക്കാരണത്താലാണ് കുഞ്ഞ് മരിച്ചത്.

Breast Feeding

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മോര്‍ഫിന്‍ ഉള്ളില്‍ചെന്നാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയത്. എന്നാല്‍ മരുന്ന് കുത്തിവച്ചതിന്റെ പാടുകള്‍ ഒന്നും കുഞ്ഞിന്റെ ദേഹത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുലപ്പാലിലൂടെയാണ് മോര്‍ഫിന്‍ കുഞ്ഞിന് ലഭിച്ചതെന്ന് മനസിലായത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരുി ആക്സിഡന്‍റിനെത്തുടര്‍ന്ന് കടുത്ത്വേദന സംഹാരികള്‍ സ്ത്രീ ഉപയോഗിയ്ക്കുന്നുണ്ട്. ഇതിനിടയില്‍ 2010 ല്‍ സ്ത്രീ ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭിണിയായ ശേഷം ഗൈനക്കോളജിസ്റ്റിനോട് മരുന്ന് കഴിയ്ക്കുന്ന കാര്യം സ്ത്രീ വെളിപ്പെടുത്തിയില്ല. മാത്രമല്ല ആക്‌സിഡന്റിനെത്തുടര്‍ന്ന് ഇവരെ ചികിത്സിച്ച ഡോക്ടറോട് താന്‍ ഗര്‍ഭിണിയാണെന്ന കാര്യവും ഇവര്‍ മറച്ചു വച്ചു.ചെക്കപ്പുകള്‍ മുടക്കുകയും ചെയ്തു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ തന്നെ ഗര്‍ഭാവസ്ഥയിലും തുടര്‍ന്നും ഇവര്‍ മോര്‍ഫിന്‍ ഉപയോഗിച്ചു. ഭര്‍ത്താവിനെക്കൊണ്ടാണ് ഇവര്‍ മരുന്ന് വാങ്ങിപ്പിച്ചിരുന്നത്. മരുന്ന് ഉപയോഗിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് നഴ്‌സായ സ്ത്രീയ്ക്ക് വ്യക്തമായി അറിയാവുന്നതാണെന്നും ഇക്കാര്യം മറച്ച് വച്ച് അമിതമായി മരുന്ന് കഴിച്ച് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത് കുറ്റം തന്നെയാണെന്ന് കോടതി പറഞ്ഞു.
എന്നാല്‍ സ്ത്രീ ബോധപൂര്‍വ്വ ചെയ്തതല്ലെന്നും മകള്‍ നഷ്ടമായതില്‍ അതീവ ദുഖിതയാണെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും സ്ത്രീയുടെ അഭിഭാഷക വാദിച്ചു.

English summary
Woman gets 20 years in breast feeding overdose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X