Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ ഹൈ ഹീല്‍ ചെരുപ്പു കൊണ്ട് കാമുകി കൊന്നു

ഹോസ്റ്റണ്‍: കാമുകനെ ഹൈ ഹീല്‍ ചെരുപ്പ് ഉപോയഗിച്ച് കൊലപ്പെടുത്തിയ കാമുകിയെ ജാമ്യത്തില്‍ വിട്ടു. അമേരിയ്ക്കകാരിയായ സ്ത്രീയാണ് കാമുകനെ ചെരുപ്പിന്റെ ഹീല്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇരുപത്തഞ്ച് മിനിട്ടോളം കാമുകന്റെ മുഖത്ത് ചെരുപ്പിന്റെ ഹീല്‍ കൊണ്ട് ചവിട്ടുകയായിരുന്നു സ്ത്രീ. രക്തം വാര്‍ന്നാണ് ഇവരുടെ കാമുകന്‍ മരിയ്ക്കുന്നത്.

അന ട്രൂജിലൊ (45) ആണ് കാമുകായി ആല്‍ഫ് സ്റ്റെഫാന്‍ ആന്‍ഡേഴ്‌സണ്‍ (59) നെ ചെരുപ്പ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഹോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്നു ആന്‍ഡേഴ്‌സണ്‍. ട്രുജിലോയെ 100,000 യുഎസ് ഡോളറിന്റെ ജാമ്യത്തിനല്‍ പുറത്ത് വിട്ടു.സ്റ്റിലെറ്റോ ഹീല്‍ ഉപയോഗിച്ചാണ് കാമുകനെ ഇവര്‍ കൊന്നത്.

High Heel Shoe

ആന്‍ഡേഴ്‌സണ്‍ വളരെ സൗമനായ വ്യക്തിയും ട്രുജിലൊ വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിയ്ക്കുന്ന സ്വഭാവക്കാരിയുമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവ ദിവസം ഇരുവരും മദ്യപിയ്ക്കാനായി പുറത്ത് പോയിരുന്നു. തിരികെ ആന്‍ഡേഴ്‌സണിന്റെ ഫഌറ്റില്‍ എത്തിയ ശേഷം ഇരുവരും വഴക്കിട്ടു.

വഴക്കിനിടയില്‍ ആന്‍ഡേഴ്‌സണെ കാമുകി പിടിച്ച തള്ളി. അയാള്‍ എഴുനേല്‍ക്കാതിരിയ്ക്കുന്നതിനായി ദേഹത്ത് ഇരിയ്ക്കുകയും ചെരുപ്പ് കൊണ്ട മുഖത്ത് അമര്‍ത്തി പിടിയ്ക്കുകയും ചെയ്തു. ആഡേഴ്‌സണിന്റെ കഴുത്തില്‍ ഉള്‍പ്പെട ചെരുപ്പിന്റെ ഹീല്‍ കുത്തിയിറക്കുകയായിരുന്നു സ്ത്രീ. 25 മിനിട്ടോളമാണ് സ്ത്രീ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.

ബാറില്‍ നിന്ന് ഇവര്‍ വീട്ടിലേയ്ക്ക് വന്ന ടാക്‌സി ഡ്രൈവറെയും കോടതി വിസ്തരിച്ചു. കാറിനുള്ളില്‍ വച്ചും സ്ത്രീ പ്രശ്‌നമുണ്ടാക്കിയെന്നും അവരെ ആശ്വസിപ്പിയ്ക്കാന്‍ ആന്‍ഡേഴ്‌സണ്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നെന്നും ടാക്‌സി ഡ്രൈവറായ റോസ്‌മേരി ഗോമസ് പറഞ്ഞു. ആന്‍ഡേഴ്‌സണ്‍ ശാന്ത ശീലനായി മാത്രമാണ് കാറിനുള്ളില്‍ കാണപ്പെട്ടതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+