ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു.. യുവതിക്ക് രക്ഷപ്പെടാൻ അവസാന അവസരം ഒരുക്കി കോടതി
ഷാര്‍ജ: ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കിയ യുവതിക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കി ഷാര്‍ജ കോടതി. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ കണ്ടെത്തി ദയാധനം നല്‍കി മാപ്പ് ചോദിച്ച് കേസില്‍ നിന്നും രക്ഷപ്പെടാനാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് യുവതി പാക് സ്വദേശിയായ ഭര്‍ത്താവിനെ കൊന്നത്. യുവതിയും മുന്‍ഭര്‍ത്താവും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. ഭക്ഷണത്തില്‍ മയക്ക് മരുത്ത് കലര്‍ത്തി നല്‍കിയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മയങ്ങി വീണപ്പോള്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ശേഷം മുന്‍ഭര്‍ത്താവിന്റെ സഹായത്തോടെ ശരീരം മുറിച്ച് കഷണങ്ങളാക്കി.

അല്‍ വാഹ്ദ് റോഡിലെ കടയ്ക്ക് സമീപം തലയും മറ്റ് ശരീരഭാഗങ്ങള്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലും ഉപേക്ഷിച്ചു. ശൂചീകരണ തൊഴിലാളികള്‍ക്ക് രക്തക്കറയുള്ള കവര്‍ ലഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്. വിവരം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ ഇവര്‍ക്ക് രക്ഷപ്പെടാം. കേസ് ഷാര്‍ജ കോടതി നവംബര്‍ അവസാനം വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications