കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് വേദിയില്‍ മഴ, വെള്ളപ്പൊക്കം

Google Oneindia Malayalam News

റിയോ ഡി ജെനീറോ: ഒരുമാസത്തോളം നീണ്ട തയ്യാറെടുപ്പുകളെ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിലാക്കി ലോകകപ്പ് മത്സരം നടക്കുന്ന നഗരത്തില്‍ മഴയും വെളളപ്പൊക്കവും. യു എസ് - ഘാന മത്സരം നടക്കുന്ന നടാലിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി മഴ കളി മുടക്കുന്നത്. ഗ്രൂപ്പ് ജിയിലെ രണ്ടാമത്തെ മത്സരമാണ് യു എസും ഘാനയും തമ്മില്‍. ഗ്രൂപ്പിലെ ആദ്യ കളി പോര്‍ച്ചുഗലും ജര്‍മനിയും തമ്മിലാണ്.

വെള്ളിയാഴ്ച തുടങ്ങിയ കൊടുംമഴയാണ് നഗരത്തെ വെളളത്തിലാഴ്ത്തിയത്. ഞായറാഴ്ച വരെ മഴ നിര്‍ത്താതെ പെയ്തു. മഴയിലും വെള്ളപ്പൊക്കത്തിലും ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ മാസത്തില്‍ ബ്രസീലില്‍ സാധാരണഗതിയില്‍ കാണാറുള്ള നീണ്ട മഴയാണ് ലോകകപ്പിനും ഭീഷണിയുയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലധികമായി അമ്പത് മണിക്കൂറോളമാണ് മഴ പെയ്തത്.

brazil-rain

അടുത്ത അഞ്ച് ദിവസങ്ങള്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ പ്രവചനം. തിങ്കളാഴ്ച നടക്കേണ്ട ഘാന - യു എസ് മത്സരവും മഴപ്പേടിയിലാണ്. നടാലിലെ ഹാള്‍ സിറ്റി പ്രളയ ബാധിത പ്രദേശമായി ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചു. പ്രദേശത്ത് നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.

മുട്ടോളം വെള്ളത്തില്‍ ആളുകള്‍ നീന്തിനടക്കുന്ന ചിത്രങ്ങളാണ് വാര്‍ത്താ ഏജന്‍സികള്‍ എത്തിക്കുന്നത്. വാഹനങ്ങളില്‍ കുടുങ്ങിയവര്‍ ഡോര്‍ തുറക്കാനാകാതെ അകത്ത് പെട്ടുപോയിരിക്കുന്നു. അഴുക്കുചാലുകളില്‍ വെള്ളം നിറഞ്ഞൊഴുകി നഗരത്തില്‍ മുഴുവന്‍ ദുര്‍ഗന്ധം പരക്കുകയാണ്. തെക്കന്‍ ബ്രസീലിയന്‍ നഗരങ്ങളായ പരാന, മാടോ ഗ്രാസോ തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴയാണ്.

English summary
US team's debut match against Ghana is in trouble as floods hit Brazil World Cup city. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X