കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷ സമ്മാനം: ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: കൊവിഡ് വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ഫൈസര്‍-ബയോണ്‍ടെക് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍റെ ഉപയോഗത്തിനാണ് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്‍റെ വാക്സിന്‍ ഉപയോഗിക്കമാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ലോകത്തിലെ ആദ്യ വാക്സിനാണ് ഫൈസര്‍. എല്ലാ രാജ്യങ്ങല്‍ക്കും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു.

Recommended Video

cmsvideo
സന്തോഷത്തിന്റെ വാര്‍ത്ത നല്‍കി 2021, വാക്‌സിന് ലോകത്ത് അനുമതി

വാക്സിന്‍റെ സുരക്ഷ, ഫലപ്രാപ്രതി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തരമായി അനുമതി നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിന് വിതരണത്തിന് ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഫൈസര്‍-ബയോണ്‍ടെക് തയ്യറായിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. ലോകാരാഗ്യ സംഘടനയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ വിവിധ രാഷ്ട്രങ്ങളും ഫൈസറിന്‍റെ വാക്സിന് അനുമതി നല്‍കിയേക്കും. ബ്രിട്ടണ്‍ ആദ്യമേ തന്നെ ഫൈസര്‍ വാക്സിന്‍റെ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

vaccination

അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന വിദഗ്ധ സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. സീറം ഇന്‍സ്റ്റിറ്റ്യൂട്, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്പനികളുടെ അപേക്ഷയാണ് വിദഗ്ദ സമിതി ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് യോഗം ചേരുന്നത്. വാക്സിന് അന്തിമ അനുമതി നല്‍കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന് യോഗത്തില്‍ ഉന്നതാധികാര സമിതി സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കൂടുതല്‍ രേഖകള്‍ ചോദിച്ചിരുന്നു. സീറത്തിന്‍റെ കൊവിഷീല്‍ഡ് വാക്സിന്‍ ഉപയോഗത്തിന് ഇന്നത്തെ യോഗത്തില്‍ അനുമതി കിട്ടിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ രാജ്യത്ത് കൊവിഡ‍് വാക്സിന്‍ വിതരണത്തിന് ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതും കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണവും നേരത്തെ ഉണ്ടായിരുന്നു. പുതുവർഷത്തിൽ പുതിയ തീരുമാനമുണ്ടാകുമെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

English summary
World Health Organization has approved the use of the Pfizer vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X