കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമ ഹൃദയം കൊണ്ട് 75 കാരന് പുതു ജീവന്‍

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍:ഹൃദയം മാറ്റിവക്കാന്‍ ഇനി മറ്റൊരു ഹൃദയത്തെ കാത്തിര്ക്കേണ്ട്. ദാതാവും ആവശ്യമില്ല. നമുക്ക പറ്റിയ ഹൃദയം കൃത്രിമമായി നിര്‍മിച്ച് ശസ്ത്രക്രിയയിലൂടെ പിടിപ്പിക്കാം.ലോകത്തില്‍ ആദ്യമായി ഒരാള്‍ക്ക് കൃത്രിമ ഹൃദയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. അഞ്ച് വര്‍ഷം വരെ ഈ ഹൃദയത്തിന് ആയുസ്സ് ലഭിക്കുമെന്നാണ് കരുതുന്നത്.

ആരോഗ്യ രംഗത്തെ ഈ കുതിച്ച് ചാട്ടത്തിന് സാക്ഷ്യം വഹിച്ചത് ഫ്രാന്‍സ് ആണ്. ഫ്രഞ്ച് ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മറ്റ് ആണ് കൃത്രിമ ഹൃദയം രൂപകല്പന ചെയ്തത്. പാരീസിലെ ജോര്‍ജസ് പോംപിഡോ ആശുപത്രിയില്‍ വച്ച് ഒരു 75 കാരനാണ് കൃത്രിമ ഹൃദയം ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ചത്.

Heart

കൃത്രിമ ഹൃദയങ്ങള്‍ ആദ്യം മുതലേ പ്രചാരത്തിലുണ്ട്. പക്ഷേ അതെല്ലാം ഒരു ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അടിയന്തര ശസ്ത്രക്രിയകളുടേയും മറ്റും സമയങ്ങളിലാണ് അത്തരം കൃത്രിമ ഹൃദയങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ പുത്തന്‍ ഹൃദയത്തിന് ആയുസ്സ് അഞ്ച് വര്‍ഷം വരെയാണ്.

സാധരണ മനുഷ്യ ഹൃദയത്തേക്കാള്‍ അല്‍പം ഭാരക്കൂടുതലുണ്ട് ഈ കൃത്രിമ ഹൃദയത്തിന്. ഏതാണ് ഒരു കിലോയോളം തൂക്കം വരും. ഒരു ശരാശരി ഹൃദയത്തിന്റെ മൂന്നിരട്ടിയാണ് ഇത്.

കാര്‍മറ്റിന് വേണ്ടി ഈ ഹൃദയം നിര്‍മിച്ചത് ഡച്ച് കമ്പനിയായ യൂറോപ്യന്‍ എയ്‌റോനോട്ടിക് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കമ്പനിയാണ്. ഹൃദയം പിടിപ്പിച്ച മനുഷ്യന്‍ ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ദ ടെലഗ്രാഫ് പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

English summary
For the first time, an artificial heart that may give patients up to five years of extra life has been successfully implanted in a 75-year-old French man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X