ലോകമഹായുദ്ധം അരികെ.... അസദിനെ തകര്‍ക്കാന്‍ വിമതര്‍ക്ക് സൗദിയുടെ മിസൈലുകള്‍
ദമാസ്‌കസ്: ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് സിറിയയുമായി ബന്ധപ്പെട്ടായിരിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വശത്ത് സൗദി അറേബ്യയും അമേരിയ്ക്കയും അടങ്ങുന്ന ശക്തികളും മറുവശത്ത് റഷ്യയും ഇറാനും അടക്കമുള്ളവരും ആണ് ഉള്ളത്.
സിറിയയില്‍ ഐസിസിനെ തകര്‍ക്കാന്‍ എന്ന് പറഞ്ഞ് എല്ലാവരും രംഗത്തുണ്ട്. എന്നാല്‍ ലക്ഷ്യങ്ങള്‍ പലതാണെന്ന് മാത്രം. സിറിയയിലെ അസദ് ഭരണകൂടത്തെ തകര്‍ക്കാനാണ് സൗദിയും അമേരിയ്ക്കയും ലക്ഷ്യമിടുന്നത്. എന്നാല്‍ അസദിനെ സംരക്ഷിയ്ക്കാന്‍ റഷ്യന്‍ സേന ഉണ്ട്.
ഐസിസ് അല്ലാത്ത സിറിയന്‍ വിമതര്‍ക്ക് അസദിനെ ചെറുക്കാന്‍ മിസൈലുകള്‍ നല്‍കുമെന്നാണ് ഇപ്പോള്‍ സൗദി അറേബ്യ പറയുന്നത്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമതര്‍ക്കൊപ്പം
സിറിയയിലെ വിമതര്‍ക്കൊപ്പമാണ് സൗദി അറേബ്യ. ചുരുക്കിപ്പറഞ്ഞാല്‍ അസദ് ഭരണകൂടത്തിന് എതിരാണ് സൗദി അറേബ്യ.

മിസൈലുകള്‍ നല്‍കും
സിറിയന്‍ വിമതര്‍ക്ക് മിസൈലുകള്‍ നല്‍കുമെന്നാണ് സൗദി വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍ പറയുന്നത്. അസദിനെ പ്രതിരോധിയ്ക്കാന്‍ വേണ്ടിയാണിതെന്നാണ് സൗദി പറയുന്നത്.

തുര്‍ക്കിയിലുണ്ട്
സൗദി അറേബ്യന്‍ സൈന്യം വന്‍ സന്നാഹത്തോടെ തുര്‍ക്കിയിലുണ്ട്. അവര്‍ ഏത് നിമിഷവും സിറിയയില്‍ ഐസിസിനെതിരെ കരയുദ്ധം തുടങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അസദ് അല്ല ഭാവി
അസദ് അല്ല സിറിയയുടെ ഭാവി എന്നാണ് സൗദി മന്ത്രി പറയുന്നത്. ഭാവിയില്‍ സിറിയയില്‍ അസദ് ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

ഐസിസിനെതിരെ
ഐസിസിനെതിരെ കരയുദ്ധം നടത്തും എന്നായിരുന്നു സൗദി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സിറിയയില്‍ കയറിയാല്‍ സൗദി സൈന്യം ഏത് ലക്ഷ്യം പൂര്‍ത്തിയാക്കും എന്നതും ചോദ്യമാണ്.

റഷ്യയുണ്ട്
സിറിയയില്‍ അസദിനെ പിന്തുണയ്ക്കാന്‍ റഷ്യന്‍ സേനയുണ്ട്. ഐസിസിനെ തുരത്താന്‍ എന്ന പേരിലാണ് സിറിയന്‍മണ്ണില്‍ റഷ്യന്‍ സേന എത്തിയതെങ്കിലും അവര്‍ മറ്റ് വിമതരെയാണ് ലക്ഷ്യമിടുന്നത് എന്ന് ആക്ഷേപമുണ്ട്.

അസദിനെ തൊട്ടാല്‍
സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ സൗദി രംഗത്ത് വന്നാല്‍ അതിനെ പ്രതിരോധിയ്ക്കുമെന്ന് ഇറാനും വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. ഇറാന്‍ കൂടി ഇതില്‍ പങ്കാളിയായാല്‍ പിന്നെ മധ്യേഷ്യ രക്തരൂക്ഷിതമാകും എന്ന് ഉറപ്പാണ്.

അമേരിയ്ക്ക മിണ്ടില്ലേ
അമേരിയ്ക്ക ഇപ്പോഴും സിറിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം നടത്തുന്നുണ്ട്. സൗദിയ്ക്ക് പിന്തുണയും നല്‍കുന്നുണ്ട്. എന്നാല്‍ കരയുദ്ധത്തിന്റെ കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

എണ്ണയ്ക്ക് വേണ്ടി
ഐസിസിനെ തുരത്താന്‍ വേണ്ടിയാണോ അതോ വന്‍ എണ്ണ ശേഖരം സ്വന്തമാക്കാന്‍ വേണ്ടിയാണോ റഷ്യയും അമേരിയ്ക്കയും സിറിയയില്‍ സൈനിക നീക്കം നടത്തുന്നത് എന്നത് സംബന്ധിച്ച് ലോകത്തിന് ഇപ്പോഴും സംശയമുണ്ട്.

പണ്ടത്തെ സൗദി
പണ്ട് ഐസിസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയിരുന്നത് സൗദിയാണെന്ന് ആക്ഷേപമുണ്ട്. സുന്നി തീവ്രവാദികളായ ഐസിസുകാര്‍ക്ക് ഇപ്പോഴും സൗദിയില്‍ നിന്ന് സഹായം ഒഴുകിയെത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

ഐസിസിന്റെ പേര് പറഞ്ഞ്
ഐസിസിന്റെ പേര് പറഞ്ഞ് സിറിയയില്‍ കാല് കുത്തി, അമേരിയ്ക്കന്‍ സഹായത്തോടെ അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സൗദി ശ്രമിച്ചാല്‍ അത് പ്രത്യക്ഷ യുദ്ധത്തിലേ അവസാനിയ്ക്കുകയുള്ളു.

ചേരികള്‍ എങ്ങനെ
നിലവില്‍ അമേരിയ്ക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളുടെ ഭാഗമാണ് സൗദി അറേബ്യ. സിറിയയെ സംരക്ഷിയ്ക്കാന്‍ റഷ്യയും ഇറാനും ഉണ്ട്. ഒരു പക്ഷേ യുദ്ധസാഹചര്യം ഉണ്ടായാല്‍ ചൈനയും ഇവരോടൊപ്പം ചേരും.

ഉത്തരകൊറിയ
ലോകരാജ്യങ്ങള്‍ക്ക് വലിയ ധാരണയില്ലാത്ത രാഷ്ട്രമാണ് ഉത്തര കൊറിയ. ഒരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അമേരിയ്ക്കയുടെ എതിര്‍ ചേരിയില്‍ ഉത്തര കൊറിയയും ഉണ്ടാകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications