ഖത്തറിനെ ഉടന്‍ ആക്രമിക്കും!! സൗദി യുദ്ധവിമാനങ്ങള്‍ ഇന്ധനം നിറച്ചു, ചാമ്പലാക്കാന്‍ നിമിഷങ്ങള്‍
ഒടുവില്‍ ഖത്തറിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. സൈനിക നടപടി മാത്രമാണ് പരിഹാരമെന്ന് ധാരണയിലെത്തി. സൈനിക നടപടിയെ കുറിച്ച് കുവൈത്തും അറിഞ്ഞിരുന്നു.
Recommended Video

ലണ്ടന്‍: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ തുടങ്ങിയ ഉപരോധം മറ്റൊരു ദിശയില്‍ നീങ്ങി. ഖത്തറിനെ ആക്രമിക്കാന്‍ സൗദി അറേബ്യന്‍ സൈന്യം തീരുമാനിച്ചു. യുദ്ധവിമാനങ്ങള്‍ ഇന്ധനം നിറച്ച് തയ്യാറാകുകയും ചെയ്തു. അവസാന നിമിഷം ഒരു ഫോണ്‍ കോള്‍ വന്നു.
ഞെട്ടിക്കുന്ന വിവരമാണ് അമേരിക്കയില്‍ നിന്നു പുറത്തുവരുന്നത്. സൗദി അറേബ്യ നടത്തിയ നീക്കങ്ങള്‍... അയല്‍രാജ്യമായ ഖത്തറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആലോചിച്ചു. അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണിലെ വിദഗ്ധരെ ഉദ്ധരിച്ച് ബ്രിട്ടനിലെ എക്‌സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ എന്ന വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആക്രമണം നടത്തരുത്
എല്ലാ തരത്തിലും ഖത്തറിനെ ആക്രമിക്കാന്‍ സൗദി അറേബ്യ ഒരുങ്ങിയിരുന്നു. ഒടുവില്‍ അമേരിക്കയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായി. ആക്രമണം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരം ലഭിച്ചു
സൗദി അറേബ്യ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍പ്പെട്ടവരാണ് അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചത്. ഉടന്‍ ട്രംപ് സൗദി നേതൃത്വത്തെ വിളിക്കുകയായിരുന്നു.

മൂന്നാംലോക യുദ്ധം
ആക്രമണം നടന്നിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചായിരുന്നു. മൂന്നാംലോക യുദ്ധത്തിന് തുടക്കമാകുമായിരുന്നു അത്. തുര്‍ക്കിയുള്‍പ്പെടെ ഖത്തറിനൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ നിരവധിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോപണങ്ങള്‍
ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദി അറേബ്യയുടെ ആരോപണം. യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്.

വ്യോമസേന ഒരുങ്ങിയത്
എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്ന ഖത്തറാകട്ടെ, സ്വന്തമായ നിലപാടുമായി മുന്നോട്ട് പോകുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യന്‍ വ്യോമ സേന ആക്രമണത്തിന് ഒരുങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പന്നരുടെ ഭൂമി
ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യം ഖത്തറാണ്. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പിന് ഒരുങ്ങുകയാണ് രാജ്യം. അതിനിടെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

എല്ലാവരുടെയും അറിവോടെ
ഖത്തറിനെതിരേ ഉപരോധം ചുമത്തിയിരിക്കുന്നത് നാല് രാജ്യങ്ങളാണ്. സൗദി,യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അറബ് രാജ്യമായ ഈജിപ്തും. ഇവരുടെ അറിവോടെയായിരുന്നു സൗദി വ്യോമസേനയുടെ നീക്കം.

മഞ്ഞുരുക്കാന്‍ നീക്കങ്ങള്‍
ഉപരോധം പിന്‍വലിക്കണമെന്ന് സൗദിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തര്‍ നിലപാടില്‍ മയം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമവായത്തിന് വേറെയും ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്.

200 യുദ്ധവിമാനങ്ങള്‍
സൗദി വ്യോമസേനയ്ക്ക് 200 യുദ്ധവിമാനങ്ങളുണ്ട്. 62 അമേരിക്കന്‍ എഫ്-15, 48 ബ്രിട്ടീഷ് ടൈഫൂണ്‍ എന്നിവയുള്‍പ്പെടെയാണ് 200 യുദ്ധവിമാനങ്ങള്‍. സൗദിയുടെ നീക്കം രഹസ്യമായി ഖത്തര്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണ് ഖത്തര്‍ യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിച്ചത്.

സൗദിയും അമേരിക്കയും കരുതുന്നു
സൗദിയും അമേരിക്കയും കരുതുന്നത് ഇറാനാണ് ഗള്‍ഫിലെ പ്രധാന ശത്രുവെന്നാണ്. ജസിസി രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് ഇറാനെ തുരത്തണം എന്നാണ് ട്രംപ് സൗദി നേതൃത്വങ്ങളോട് ഫോണില്‍ ആവശ്യപ്പെട്ടത്.

ഖത്തറിനോട് ആവശ്യപ്പെട്ടത്
ഇറാന് ഗള്‍ഫ് മേഖലയില്‍ സ്വാധീനം വര്‍ധിക്കുന്ന തരത്തില്‍ ജിസിസി രാജ്യങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനുമായി അടുക്കരുതെന്ന് ഖത്തര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോവും ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ദൈവത്തിന് നന്ദിയെന്ന് കുവൈത്ത്
സൈനിക നടപടിയെ കുറിച്ച് കുവൈത്തും അറിഞ്ഞിരുന്നു. ആക്രമണം ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോള്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് ദൈവത്തിന് നന്ദി പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യുഎഇ പ്രതിനിധി പറയുന്നത്
വരുതിയിലാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ ഖത്തറിനെ ഇല്ലാതാക്കാന്‍ സൗദി സഖ്യം തീരുമാനിച്ചുവെന്ന് അടുത്തിടെ യുഎഇ പ്രതിനിധിയും വെളിപ്പെടുത്തിയിരുന്നു. സൈനിക നടപടി മാത്രമാണ് പരിഹാരമെന്ന് ധാരണയിലെത്തിയ ശേഷമായിരുന്നു ആക്രമണ നീക്കം.

ഇമെയില്‍ ചോര്‍ന്നു
യുഎഇയുടെ അമേരിക്കയിലെ അംബാസഡര്‍ യൂസഫുല്‍ ഉതൈബയുടെ ഇമെയില്‍ ചോര്‍ന്നപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. ഉതൈബ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി എലിയോട്ട് എബ്രാംസിന് അയച്ച ഇമെയിലാണ് ചോര്‍ന്നത്. ഇതുസംബന്ധിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് നല്‍കി.

മെയ് മാസത്തില്‍ നടന്ന നീക്കം
ഈ വര്‍ഷം മെയിലാണ് ഇതുസംബന്ധിച്ച മെയില്‍ ഉതൈബ അയച്ചിരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലാണ് ഖത്തറിനെതിരേ സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ഉപരോധം പ്രഖ്യാപിച്ചത്.

സൗദിക്കും യുഎഇക്കും അമര്‍ഷം
ഖത്തറിന്റെ പ്രവര്‍ത്തനങ്ങളില്‍ സൗദിക്കും യുഎഇക്കും കടുത്ത അമര്‍ഷമുണ്ടായിരുന്നുവെന്ന് ഇമെയിലില്‍ വ്യക്തമാക്കുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായാണ് ഖത്തറിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്.

ഒടുവില്‍ തീരുമാനം മാറ്റി
സൈന്യത്തിന് നിര്‍ദേശം നല്‍കാനുള്ള അവസാന ഘട്ടം വരെ സൗദി അറേബ്യ എത്തിയതാണ്. ചില സൂചനകള്‍ കൈമാറുകയും ചെയ്തു. ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നുവത്രെ. ഉതൈബ നല്‍കിയ വിവരം ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു എബ്രാംസിന്റെ പ്രതികരണം.

എംബ്രാംസ് ഉന്നതന്‍
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് പ്രധാന പദവി വഹിച്ച വ്യക്തിയാണ് എംബ്രാംസ്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഇതാണ് ഉതൈബ ഇദ്ദേഹത്തിന് ഇമെയില്‍ അയക്കാന്‍ കാരണം.

രഹസ്യ നീക്കങ്ങള്‍
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. അതിന് മുമ്പ് നടന്ന രഹസ്യ നീക്കങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്. എന്താണ് സൈനിക നടപടി ഒഴിവാക്കാന്‍ കാരണമെന്ന് ഇമെയിലില്‍ വിശദീകരിക്കുന്നില്ല.












Click it and Unblock the Notifications