കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലാദ്യമായി റോബോട്ടുകള്‍ നടത്തുന്ന ഹോട്ടല്‍ വരുന്നു

  • By Meera Balan
Google Oneindia Malayalam News

ടോക്കിയോ: ലോകത്ത് ആദ്യമായി റോബോര്‍ട്ടുകള്‍ നടത്തുന്ന ഹോട്ടല്‍ വരുന്നു. ജപ്പാനിലെ നാഗസാക്കിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിനം ആരംഭിയ്ക്കുന്നത്. സാങ്കേതിക രംഗത്ത് ഏറെ പരീക്ഷണങ്ങള്‍ നടത്തുന്ന ജപ്പാന് റോബോട്ടുകളോടുള്ള പ്രിയം ഏറെ പ്രശസ്തമാണ്. ജൂലൈ പതിനേഴിനാണ് ഹോട്ടല്‍ തുറക്കുന്നത്.

പോര്‍ട്ടര്‍ സേവനങ്ങള്‍, റൂം ക്ളീനിംഗ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എന്നീവയൊക്കെയാണ ്‌റോബോട്ടുകളുടെ മേഖല. ചെലവ് ചുരുക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് റോബോട്ടുകളെ ഉപയോഗിയ്ക്കുന്നത്. ഹെന്‍ ന ഹോട്ടല്‍ ആണ് റോബോട്ടുകളുമായി ചരിത്രം കുറിയ്ക്കാന്‍ എത്തുന്നത്.

Robot Hotel

ആദ്യം പത്തോളം റോബോട്ടുകളെയാണ് പരീക്ഷിയ്ക്കുന്നത്. പിന്നീട് ഹോട്ടലിലെ 90 ശതമാനം ജോലികളും ചെയ്യുക റോബോര്‍ട്ടുകളാകുമെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു. രണ്ട് നിലകളിലായി 78 ലേറെ മുറികളാണ് ഹോട്ടലില്‍ ഉള്ളത്. സിംഗിള്‍ റൂമിന് യുഎസ് ഡോളര്‍ 80 ആണ് നല്‍കേണ്ടത്. ഡബിള്‍ റൂമിന് 100 ഡോളറുമാണ് വാടക.

English summary
World's first hotel run by robots to open in July in Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X