• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിക്കുന്നു, നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുന്നു... കമ്യൂണിസ്റ്റുകൾ ?

 • By Desk
cmsvideo
  ചൈനയിൽ മുസ്ലിംങ്ങളെ ഹറാമിന് പ്രേരിപ്പിക്കുന്നു | Oneindia Malayalam

  ബീജിങ്: ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമാണെന്നാണ് അവകാശപ്പെടുന്നത്. കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് നടത്തുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ പ്രസിഡന്റ് ഷീ ജിന്‍ പിങിന് ആജീവനാന്തകാലം പ്രസിഡന്റ് ആയി തുടരാന്‍ വേണ്ടി ഭരണഘടന ഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്.

  മത വിശ്വാസങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വലിയ വിലയൊന്നും ഇല്ലാത്ത രാജ്യം എന്ന ആക്ഷേപവും ചൈനയ്ക്കുണ്ട്. ഇപ്പോള്‍ ചൈനയില്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത് മുസ്ലീം മതം വിശ്വാസികളാണ്. മുസ്ലീം ഭീകരവാദം ചൈനയെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ പ്രതിരോധിക്കാന്‍ അവര്‍ ചെയ്യുന്നു എന്ന് പറയുന്ന കാര്യങ്ങള്‍ ആരിലും ഞെട്ടലുണ്ടാക്കും.

  അറസ്റ്റ് ചെയ്യുന്ന മുസ്ലീം മതവിശ്വാസികളെ ഉപദേശ ക്യാമ്പുകളില്‍ ആണ് പാര്‍പ്പിക്കുന്നത്. എന്നാല്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ അത്രയും ക്രൂരവും മനുഷ്യത്വ രഹിതവും ആണെന്നാണ് റിപ്പോര്‍ട്ടില്‍. ഇത്തരത്തില്‍ തടവില്‍ കിടന്ന രണ്ട് പേരുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടത് വാഷിങ്ടണ്‍ പോസ്റ്റ് ആയിരുന്നു.

  പത്ത് ലക്ഷത്തോളം മുസ്ലീങ്ങള്‍

  പത്ത് ലക്ഷത്തോളം മുസ്ലീങ്ങള്‍

  ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ മാത്രം പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ ചൈന തടവിലാക്കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചൈനയില്‍ ഏറ്റവും അധികം മുസ്ലീം ജനസംഖ്യ ഉള്ളതും ഷിന്‍ജിയാങില്‍ ആണ്. ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാപകമായി മുസ്ലീങ്ങളെ തടവിലാക്കുന്ന രീതി തുടങ്ങിയത്.

  ഒമിര്‍ ബെകാലിയും കയ്‌റാട്ട് സമര്‍ക്കണ്ടും

  ഒമിര്‍ ബെകാലിയും കയ്‌റാട്ട് സമര്‍ക്കണ്ടും

  ചൈനയിലെ മുസ്ലീം പുനര്‍ വിദ്യാഭ്യാസ ക്യാമ്പില്‍ തടവില്‍ കഴിഞ്ഞ രണ്ട് പേരാണ് ഇപ്പോള്‍ അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒമിര്‍ ബെകാലിയും കയ്‌റാട്ട് സമര്‍ക്കണ്ടും. ഇസ്ലാം മത വിശ്വാസികള്‍ ആയതിന്റെ പേരില്‍ മാത്രമാണ് അവര്‍ക്ക് ആ ക്രുരതകള്‍ സഹിക്കേണ്ടി വന്നത്.

  പന്നിയിറച്ചിയും മദ്യവും

  പന്നിയിറച്ചിയും മദ്യവും

  ഇസ്ലാം മത വിശ്വാസ പ്രകാരം പന്നിയും മദ്യവും എല്ലാം 'ഹറാം' ആണ്. ഒരു വിശ്വാസി ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍. എന്നാല്‍ ചൈനയിലെ ഇസ്ലാം വിരുദ്ധ ക്യാമ്പുകളില്‍ വിശ്വാസികളെ കൊണ്ട് ഇവയെല്ലാം നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. അതിലും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും അവിടെ നടക്കുന്നുണ്ട്.

  ഇസ്ലാമിനെ ചീത്തപറയണം

  ഇസ്ലാമിനെ ചീത്തപറയണം

  പന്നിയിറച്ചിയും മദ്യവും കഴിച്ചാല്‍ മാത്രം പോര. ഇസ്ലാമിനെ രൂക്ഷമായി വിമര്‍ശിക്കുകയും വേണമത്രെ ഈ ക്യാമ്പില്‍. അതോടൊപ്പം തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിക്കേണ്ടതായും ഉണ്ട് എന്നാണ് വെളിപ്പെടുത്തല്‍. മതത്തെ തള്ളിപ്പറയുക എന്നത് ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ച് വലിയ പ്രശനമുള്ള കാര്യം തന്നെയാണ്.

  അനുസരിച്ചില്ലെങ്കില്‍ ക്രൂരപീഡനം

  അനുസരിച്ചില്ലെങ്കില്‍ ക്രൂരപീഡനം

  മതത്തെ തള്ളിപ്പറയാന്‍ വിസമ്മതിക്കുകയോ പന്നിയിറച്ചിയും മദ്യവും കഴിക്കാതിരിക്കുകയോ ചെയ്താല്‍ പിന്നെ കൊടിയ മാനസിക ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരിക. ബെകാലിയെ ഒരു ചുമരിന് മുകളില്‍ അഞ്ച് മണിക്കൂര്‍ നേരം നിര്‍ത്തിച്ചു. അതിന് ശേഷം ഏകാന്ത തടവറയിലാക്കി. 24 മണിക്കൂര്‍ പട്ടിണിക്കിടുകയും ചെയ്തു. 20 ദിവസത്തെ തടവ് ശിക്ഷയ്‌ക്കൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ പോലും താന്‍ തീരുമാനിച്ചുപോയി എന്നാണ് ബെക്കാലി പിന്നീട് വെളിപ്പെടുത്തിയത്.

  ഉഗ്വിര്‍ തീവ്രവാദകള്‍

  ഉഗ്വിര്‍ തീവ്രവാദകള്‍

  ചൈനയില്‍ ഉഗ്വിര്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സൈന്യം ഇതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാക്കളില്‍ തീവ്രവാദ പ്രവണത കൂടി വരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ദുര്‍ഗുണ പരിഹാര പാഠശാലകള്‍ തുറന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

  ക്രൂരത വിദേശികളോടും

  ക്രൂരത വിദേശികളോടും

  ചൈനീസ് മുസ്‌ലീങ്ങളെ മാത്രം അല്ല ഇത്തരം ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ തടവിലിടുന്നത്. ബെക്കാലി ഒരു ഖസാക്കിസ്ഥാന്‍ പൗരന്‍ ആണ്. മാതാപിതാക്കളെ കാണാന്‍ വേണ്ടി നാട്ടിലെത്തിയപ്പോള്‍ ആയിരുന്നു തടവിലക്കപ്പെട്ടത്. കുറച്ച് കാലത്തിനിടയില്‍ പത്തില്‍ പരം ഖസാക്കിസ്ഥാന്‍ പൗരന്‍മാരെ ചൈന ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  സാംസ്‌കാരിക വിപ്ലവത്തിന്റെ ബാക്കി

  സാംസ്‌കാരിക വിപ്ലവത്തിന്റെ ബാക്കി

  മാവോ സേ തുങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തിന്റെ ബാക്കി പത്രമായും ഇ തടവറകളെ വിശേഷിപ്പിക്കുന്നുണ്ട്. തടവറയില്‍ എത്തുന്നവര്‍ക്ക് തുടര്‍ച്ചയായ ക്ലാസ്സുകളും നല്‍കുന്നുണ്ട്. കമ്യൂണിസ്റ്റ് ചൈനയേയും പ്രഡിന്റ് ഷീ ജിന്‍ പിങ്ങിനേയും പ്രകീര്‍ത്തിക്കാന്‍ തടവറയിലെ ഓരോ അംഗവും ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ മാനസിക പരിവര്‍ത്തനം നടത്തുകയാണ് ദുര്‍ഗണ പരിഹാര പാഠശാലകളുടെ ലക്ഷ്യം എന്നാണ് ചൈനീസ് അധികൃതരുടെ ഭാഷ്യം.

  ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!

  കനലും മാൻഡ്രേക്കും പപ്പുമോനും!! സോഷ്യൽ മീഡിയയിൽ 'സംഘി'കളുടെ അർമാദം... ഔട്‌സ്‌പോക്കണിൽ പൊട്ടിച്ചിരി!!

  കൂടുതൽ china വാർത്തകൾView All

  English summary
  Muslims are forced to eat pork and drink alcohol as punishment in China's Islamic 're-education' camps, former inmates reveal.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more