കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിൻജിയാങിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി ഷീ ജിന്‍പിങ്: ഇന്ത്യക്കുള്ള മുന്നറിയിപ്പോ

Google Oneindia Malayalam News

ബീജിങ്: അതിർത്തി മേഖലയായ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് സൈനിക മേധാവികളുമായും സൈനികരുമായും അപൂർവ്വ കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച. മേഖലാ തലസ്ഥാനമായ ഉറുംഖിയിലെ സിൻജിയാങ് സൈനിക ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടാണ് ഷി കൂടിക്കാഴ്ച നടത്തിയത്. ഈ മേഖലയിലേക്കുള്ള പ്രസിഡന്റിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. അധികാരത്തിലേറി എട്ട് വർഷത്തിനിടയിലെ ഷി ജിൻപിംഗിന്റെ ആദ്യ സന്ദർശനം കൂടിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.

കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയുംകോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

"അതിർത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സിൻജിയാങ്ങിനെ സുസ്ഥിരമാക്കുന്നതിനും സിൻജിയാങ്ങിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർ നൽകിയ മികച്ച സംഭാവനകൾ രാജ്യത്തിന് അഭിമാനമാണ്" എന്ന് സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി എം സി) തലവൻ കൂടിയായ ഷി ജിൻപിംങ് വ്യക്തമാക്കിയതായി ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിനോട് അതിർത്തി പങ്കിടുന്ന സിൻജിയാങ്ങിലെ സൈന്യം 2020 ഏപ്രിലിൽ അതിർത്തിയില്‍ ഇന്ത്യക്കും ചൈനക്കും ഇടയില്‍ പിരിമുറുക്കം ആരംഭിച്ചതുമുതൽ രണ്ട് വർഷത്തിലേറെയായി യഥാർത്ഥ നിയന്ത്രണ രേഖയില്‍ സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോവുന്നത്.

ff

ഇന്ത്യയുടെ 14-മത് കോർപ്‌സിൽ നിന്നുള്ള സൈനിക കമാൻഡർമാരും പി‌ എൽ‌ എയുടെ സൗത്ത് സിൻ‌ജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റും തമ്മിലുള്ള 16-ാം റൗണ്ട് ചർച്ചകൾ ഞായറാഴ്ചയാണ് നടക്കുന്നത്. ഹോട്ട് സ്പ്രിംഗ്സ്, ഡെംചോക്ക്, ഡെപ്സാങ് തുടങ്ങിയ മേഖലകളിലെ അതിർത്തി തർക്കം, സൈനിക പിന്‍മാറ്റം തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ത്യക്കും ചൈനക്കും ഇടയില്‍ ഇപ്പോഴും ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിരവധി തവണ ചർച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല.

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

സിൻജിയാങ് സൈനിക നേതാക്കളുമായുള്ള ഷിയുടെ കൂടിക്കാഴ്ച, ഇന്ത്യൻ അതിർത്തിയിലെ പിഎൽഎയുടെ തന്ത്രത്തിനും നീക്കത്തിനുമുള്ള അദ്ദേഹത്തിന്റെ പിന്തുണ അടിവരയിട്ടതായാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ മാസങ്ങളിൽ കണ്ട് വരുന്ന പ്രവണതയാണ്. ചർച്ചകള്‍ക്കൊപ്പം തന്നെ ഒരു വശത്ത് അതിർത്തിയില്‍ വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ചൈന നടത്തി വരുന്നുണ്ട്. പാംഗോങ് ത്സോയ്ക്ക് കുറുകെ പാലം പണിയുന്നതുൾപ്പെടെയുള്ള പ്രവർത്തികള്‍ നടന്ന് വരുമ്പോള്‍ മറുവശത്ത് മന്ദഗതിയിലുള്ള ചർച്ചകളിലൂടെ സൈനിക പിന്മാറ്റം വൈകിപ്പിക്കുകയും തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ആവശ്യം അംഗീകരിക്കാതിരിക്കുകയും ചെയ്ത് വരികയാണ്.

2021-ൽ സിഎംസി സൈനിക ബഹുമതികൾ നൽകിയ അഞ്ച് സൈനികരിൽ ഗാൽവാൻ വാലി റെജിമെന്റ് കമാൻഡർ ക്വി ഫാബാവോയും ഉൾപ്പെട്ടിരുന്നു. 2020 ജൂൺ 15 ന് നടന്ന ഈ ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് കേവലം നാല് സൈനികർക്ക് മാത്രമാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ചൈനയുടെ അവകാശവാദം. ഈ സംഭവം 1967 ന് ശേഷം അതിർത്തിയിലെ ഏറ്റവും മോശമായ അക്രമമായി അടയാളപ്പെടുത്തിയിരുന്നു.

English summary
Xi Jinping met with soldiers in Xinjiang: a warning to India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X