കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ ഹൂത്തികള്‍ക്ക് തിരിച്ചടി; സഖ്യസൈന്യം ഹുദൈദയിലേക്ക്

  • By Desk
Google Oneindia Malayalam News

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ തുറമുഖ നഗരമായ ഹുദൈദയിലേക്ക് മുന്നേറുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി ആഭ്യന്തര യുദ്ധം നടക്കുന്ന യമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട കേന്ദ്രമാണ് പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹുദൈദ. സഖ്യസേനയുടെ പിന്തുണയോടെ യമന്‍ സര്‍ക്കാര്‍ സൈന്യം ദുറൈഹി ജില്ലയിലെ അല്‍ സറാനിഖ് സൈനിക ക്യാംപും പരിസര പ്രദേശങ്ങളും ഹൂത്തികളില്‍ നിന്ന് പിടിച്ചെടുത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഇവിടെ നിന്നും ഹൂത്തികള്‍ക്ക് വേണ്ടി പേരാടുന്ന നിരവധി കുട്ടികളെ പിടികൂടിയതായും അല്‍ മാലികി അറിയിച്ചു. യമനി സൈന്യം തന്ത്രപ്രധാനമായ ഹുദൈദക്ക് 20 കിലോമീറ്റര്‍ അകലെ എത്തിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സഖ്യസേന ഹുദൈദയില്‍ നടത്തിയ ചെറിയൊരു സൈനിക നീക്കം മാത്രമാണെന്നും പ്രവിശ്യയുടെ നാമമാത്രമായ പ്രദേശം മാത്രമേ തങ്ങള്‍ക്ക് നഷ്ടമായിട്ടുള്ളൂവെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി അറിയിച്ചു.

news

പ്രദേശത്ത് ഹൂത്തികള്‍ പാകിയ കുഴിബോംബുകളാണ് മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമെന്നും സൈന്യം അവ നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും യമന്‍ സൈനിക വക്താവ് സാദിഖ് ദവൈദ് പറഞ്ഞു. ലക്ഷക്കണക്കിന് കുഴിബോംബുകളാണ് പ്രദേശത്ത് ഹൂത്തികള്‍ പാകിയിരിക്കുന്നതെന്നും അവ സ്വന്തം സൈന്യത്തിനും യമനി ജനതയ്ക്കും തന്നെ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഴിബോംബുകള്‍ നീക്കിയാലുടന്‍ ഹുദൈദയിലേക്ക് മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് സഖ്യസേനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ സൈന്യമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
English summary
Yemen forces backed by the Saudi-led Arab coalition made major advances into Houthi-held areas in Hodeidah over the last week the national army reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X