Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ ശൈശവ വിവാഹം അവസാനിപ്പിയ്ക്കണമെന്ന്

സനാ: യെമനില്‍ ശൈശവ വിവാഹങ്ങള്‍ അവസാനിയ്ക്കുന്നുവോ? പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തുന്ന നിയമം യെമന്‍ നടപ്പിലാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് നിര്‍ദ്ദേശിയ്ക്കുന്നു. യെമന്‍ ഭരണമാറ്റത്തിനൊരുങ്ങുന്നു. പുതിയ ഭരണ ഘടന നിര്‍മ്മിയ്ക്കുകയാണ്. ഈ ഒരു സാഹചര്യത്തിനല്‍ പെണ്‍കുട്ടികളുടെ വിഹാഹ പ്രായം 18 ആയി നിജപ്പെടുത്തണമെന്നും ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം.

യെമനിലെ ശൈശവ വിവാഹ വാര്‍ത്തകളില്‍ പലതും ഞെട്ടിയ്ക്കുന്നവയായിരുന്നു. ഇസ്ലാമിക രാഷ്ട്രമായ യെമനില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. ആകെ പെണ്‍കുട്ടികള്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം അവള്‍ ഋതുമതി ആയതിന് ശേഷം മാത്രമേ വിവാഹം കഴിച്ചയക്കാവൂ എന്നതായിരുന്നു. എന്നാല്‍ ഇത് പോലും പാലിക്കപ്പെട്ടിരുന്നില്ലെന്നതാണ് വാസ്തകം.

Child, Marriage

സെപ്റ്റംബറില്‍ യെമനില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ നാല്‍പ്പത്കാരന് വിവാഹം കഴിച്ച് നല്‍കിയിരുന്നു. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവിന്റെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി മരിയ്ക്കുകയും ചെയ്തു. ഇത് പുറംലോകം അറിഞ്ഞതോടെയാണ് യെമനിലെ ശൈശവ വിഹാത്തിന്‍റെ ദുരന്തങ്ങള്‍ വലിയ വാര്‍ത്തയായത്.

പുറം ലോകം അറിയാത്ത എത്രയോ കഥകള്‍ യെമനിലെ പെണ്‍കുട്ടികള്‍ക്ക് പറയാനുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നിര്‍മ്മിച്ച വീഡിയോയില്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിയ്ക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിയ്ക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടികളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എട്ട്, പത്ത്, പന്ത്രണ്ട്, പതിമൂന്ന് വയസ്സുകളില്‍ വിവാഹം കഴിച്ചയക്കപ്പെട്ടവരാണ് പലരും. വിവാഹമെന്നാല്‍ എല്ലാവരും ഒത്തുചേരുന്ന ഒരു ആഘോഷം എന്നതിനപ്പുറം അവര്‍ക്കൊന്നും അറിയില്ലായിരുന്നു. പഠനവും , സ്വപ്നങ്ങളും ഉപേക്ഷിച്ച് 40 ഉം അന്‍പതും വയസ്സുള്ള ഭര്‍ത്താക്കന്‍മാാര്‍ക്കൊപ്പം ജീവിയ്ക്കേണ്ടി വരുന്നവര്‍.

ഋതുമതിയായാല്‍ ഉടന്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കും. 13 വയസ്സിനുള്ളില്‍ തന്നെ അമ്മയാകാനാവും പലരുടേയും വിധി. പഠനം അതോടെ ഉപേക്ഷിയ്‌ക്കേണ്ടി വരും. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെപ്പോലെ ഡോക്ടറും, അധ്യാപികയുമൊക്കെയാകണെമന്ന് ആഗ്രഹിച്ചവര്‍ ഏറെയാണ്. എന്നാല്‍ വിവാഹ ശേഷം ഗര്‍ഭം ധരിയ്ക്കുന്ന ഇവര്‍ക്ക് മോശം ആരോഗ്യ സ്ഥിതിയെത്തുടര്‍ന്ന് പലപ്പോഴും പഠനം തുടരാനാകില്ല.മതപണ്ഡിതന്‍മാരില്‍ പലരും ശൈശവ വിവാഹത്തെ എതിര്‍ക്കുമ്പോഴും യെമനില്‍ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത് പട്ടിണി മൂലമാണ്.

60 കാരന്‍ വൃദ്ധന്റെ കൈപിടിച്ച് എട്ട് വയസ്സുകാരിയെ അയക്കുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിന് കിട്ടുന്ന മഹറാണ് ശൈശവ വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നത്. ഒരു തരത്തില്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നുവെന്ന് വേണം പറയാന്‍. പിതാക്കന്‍മാര്‍ തന്നെയാണ് പെണ്‍മക്കളെ നിര്‍ബന്ധിച്ച് വിവാഹത്തിന് പ്രേരിപ്പിയ്കുന്നത്. അനുസരിയ്ക്കാത്ത മകളെ അതിക്രൂരമായി മര്‍ദ്ദിയ്ക്കാനും മാതാപിതാക്കള്‍ മടിയ്ക്കില്ല.

യുഎന്‍ 2008 ല്‍ പുറത്ത് വിട്ട രേഖകള്‍ അനുസരിച്ച് യെമനില്‍ 14 ശതമാനം പെണ്‍കുട്ടികളും 15 വയസ്സിന് മുന്‍പ് വിവാഹിതരാകുന്നു. 54 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സിന് മുന്‍പും വിവാഹിതരാകുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീകളില്‍ അധികം പേരും യെമനിലെ ഈ ദുരവസ്ഥ അവസാനിയ്ക്കണമെന്ന് തന്നെയാണ് പറഞ്ഞത്. ശരി അത്ത് നിയമങ്ങള്‍ അനുസരിയ്ക്കുന്ന രാജ്യങ്ങളായ അള്‍ജീരിയ, ഈജിപ്ത്, ഇറാഖ്, ലിബിയ, ടൂണീഷ്യ, മൊറോക്കോ, ജോര്‍ദന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടും അതിന് മുകളിലുമാണ്.

ശൈശവ വിഹാഹം നിരോധയ്ക്കാനും, ശൈശവ വിവാഹത്തിന് ശിക്ഷ നല്‍കാനും യെമനോട് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ ശൈശവ വിവാഹത്തിനുള്ള കളമൊരുക്കാന്‍ ചിലര്‍ ശ്രമിയ്ക്കുമ്പോള്‍, ശൈശവ വിവാഹത്തിന്റെ ദുരന്തം നേരിട്ടനുഭവിച്ച യെമന്‍ എന്ന മുസ്ലീം രാഷ്ട്രം ശൈശവ വിവാഹത്തെ തിരുത്താനുള്ള ഒരുക്കത്തിലാണ്.

<center><iframe width="100%" height="450" src="//www.youtube.com/embed/ip2UZ3RLkbE" frameborder="0" allowfullscreen></iframe></center>

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+