കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിവസ്ത്രം അഴിച്ച് യുവതി വിമാനത്തിന്റെ കോക്പിറ്റിലേക്ക്, ഞെട്ടിത്തരിച്ച് യാത്രക്കാര്‍'; പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

വിമാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് കോക്പീറ്റ്. പൈലറ്റുമാര്‍ കോക്പിറ്റിലിരുന്നാണ് വിമാനം നിയന്ത്രിക്കുന്നത്.വലിയ വിമാനങ്ങളിലെല്ലാം കോക്പിറ്റ് ഒരു അടച്ചിട്ട പ്രത്യേക മുറിയായിരിക്കും. ചെറിയ വിമാനങ്ങളില്‍ ഇവ തുറന്നും കാണപ്പെടുന്നു. ഒരു കാരണവശാലും യാത്രക്കാര്‍ക്ക് കോക്പിറ്റിലേക്ക് പ്രവേശിക്കാനുള്ള അനുമതിയില്ല. ഇനി അനുവാദമില്ലാതെ പ്രവേശിച്ചാല്‍ അതിനുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

1

എന്നാല്‍ കഴിഞ്ഞ ദിവസം യുകെയിലേക്കുള്ള ഒരു വിമാനത്തില്‍ നടന്ന ഒരു സംഭവമാണ് മാധ്യമങ്ങളില്‍ ഇടം നേടുന്നത്. അടിവസ്ത്രം അഴിച്ച് ഒരു സ്ത്രീ പറക്കുന്ന വിമാനത്തിന്റ േെകാക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചതും അതിന് ശേഷം സംഭവിച്ചതുമായ കാര്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

അടിവസ്ത്രം അഴിച്ച് കോക്പിറ്റിലേക്ക് കേറാന്‍ ശ്രമിച്ച സ്ത്രീയെ ഒരു യുവാവ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തത്. രണ്ടുതവണ കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ തടഞ്ഞുനിര്‍ത്തിയ ഇയാള്‍ക്ക് ഹീറോ പരിവേഷവും ലഭിച്ചു. സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

3

ഫിലിപ്പ് ഒബ്രിയാന്‍, 35, സൈപ്രസിലെ ലാര്‍നാക്കയില്‍ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ആഴ്ച ജെറ്റ് 2 ഫ്‌ലൈറ്റില്‍ യാത്ര ചെയ്യവേ, 30 വയസ്സുള്ള ഒരു സ്ത്രീ ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ അടിവസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടക്കുകയായിരുന്നു.

4

അള്ളാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ടാണ് ഈ സ്ത്രീ കോക്പിറ്റിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവ് ബലപ്രയോഗത്തിലൂടെ സ്ത്രീയെ തടയുകയായിരുന്നു. തന്റെ മാതാപിതാക്കള്‍ ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങളാണെന്നും സ്ത്രീ അവകാശപ്പെട്ടു. ജീവനക്കാര്‍ക്ക് സ്ത്രീയെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന്, വിമാനം പാരീസിലേക്ക് വഴിതിരിച്ചുവിട്ടപ്പോള്‍ അവരെ ഒരു കസേരയില്‍ സുരക്ഷിതമാക്കാന്‍ സഹായിക്കാന്‍ ഒബ്രിയന്‍ രംഗത്തെത്തുകയും ചെയ്തു.

5

അല്ലാഹു അക്ബര്‍' എന്ന് ആക്രോശിച്ചുകൊണ്ട്, വിമാനത്തില്‍ തനിക്ക് സ്‌ഫോടകവസ്തുക്കള്‍ ലഭ്യമാണെന്ന് അവര്‍ നിര്‍ദ്ദേശിച്ചു, ഒപ്പം തന്റെ കൂടെയുള്ള കുട്ടികളോട് 'മരിക്കാന്‍ തയ്യാറാണോ' എന്ന് ചോദിക്കുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഫിലിപ്പ് ഒബ്രിയാന്‍ രംഗത്തെത്തി.

6

ഞാന്‍ ജീവനക്കാരോട് സംസാരിച്ചു, 'എന്തുകൊണ്ടാണ് നിങ്ങള്‍ അവളെ തറയില്‍ കിടത്താത്തത്?' അവര്‍ പറഞ്ഞു, 'ഞങ്ങള്‍ക്ക് കഴിയില്ല'. ഞാന്‍ പറഞ്ഞു, 'ശരിയാണ് ഞാന്‍'. അങ്ങനെ ആ സ്ത്രീ വീണ്ടും കോക്പിറ്റിലേക്ക് പോയപ്പോള്‍ ഞാന്‍ നിയന്ത്രണം ഏറ്റെടുത്ത് അവളെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി, ആ സമയത്ത് പൈലറ്റ് പാരീസില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയെന്ന് ഒബ്രിയാന്‍ വ്യക്തമാക്കി.

'മുസ്ലിം ഉന്മൂലനമാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സിപിഎമ്മെ'; രാഹുല്‍ മാങ്കൂട്ടത്തില്‍'മുസ്ലിം ഉന്മൂലനമാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സിപിഎമ്മെ'; രാഹുല്‍ മാങ്കൂട്ടത്തില്‍

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും

English summary
Young woman who tried to climb into the cockpit of an airplane by stripping Down To Underwear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X