ഇറാന് ശേഷം സൗദി അറേബ്യ....!! രാജ്യത്ത് ഐസിസ് ഭീകരാക്രമണം ഏത് നിമിഷവും...!!!

  • By: Anamika
Subscribe to Oneindia Malayalam

റിയാദ്: ഇറാന്‍ പാര്‍ലമെന്റിലും പരമോന്നത നേതാവായ അയത്തുള്ള ഖുമൈനിയുടെ കബറിടത്തിലും നടന്ന ഭീകരാക്രമണങ്ങളില്‍ 17പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റാണ് ഏറ്റെടുത്തത്. ഇറാന് പിന്നാലെ ഐസിസ് തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നത് സൗദി അറേബ്യയെ ആണ്.

കേരളത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ ചെയ്യുന്നത്...!! ഞെട്ടിക്കുന്ന വിവരം പുറത്ത്...!!!

സൗദിക്ക് ഭീഷണി

സൗദിക്ക് ഭീഷണി

സൗദി അറേബ്യയെ ആക്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന ഐസിസ് ഭീകരരുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇറാന്‍ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ ആണിത്.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

സൗദി അറേബ്യയ്ക്കുള്ള ഭീഷണി സന്ദേശമാണ് വീഡിയോയില്‍ ഉ്‌ളളത്. ഇറാനിലെ ഷിയാ മുസ്ലിംങ്ങള്‍ക്കൊപ്പം സൗദി അറേബ്യയിലെ സര്‍ക്കാരിനേയും ഭീകരര്‍ ഭീഷണിപ്പെടുത്തുന്നു.

ഇനി നിങ്ങളുടെ ഊഴം

ഇനി നിങ്ങളുടെ ഊഴം

ഇറാന് ശേഷം സൗദിയുടെ ഊഴമാണ്. നിങ്ങലുടെ രാജ്യത്ത് കടന്ന് നിങ്ങള്‍ക്കെതിരെ ആക്രമണം നടത്തും. തങ്ങള്‍ ആരുടേയും ഏജന്റല്ല. അല്ലാഹുവിനേയും അദ്ദേഹത്തിന്റെ ദൂതനേയും അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭീഷണി മുഴക്കുന്നു.

മതത്തിന്റെ ക്ഷേമം

മതത്തിന്റെ ക്ഷേമം

സഹോദരങ്ങളായ മുസ്ലിംങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്നും ഭീകരര്‍ ആഹ്വാനം ചെയ്യുന്നു. മതത്തിന്റെ ക്ഷേമത്തിനായാ്ണ് തങ്ങളുടെ പ്രവര്‍ത്തനം. അല്ലാതെ ഇറാനോ അറേബ്യന്‍ നാടുകള്‍ക്കോ വേണ്ടിയല്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഇറാനിയന്‍ പൗരന്മാർ

ഇറാനിയന്‍ പൗരന്മാർ

5 ഐസിസ് ഭീകരരാണ് മുഖം മറച്ചുള്ള വീഡിയോയില്‍ ഭീഷണി മുഴക്കിയിരിക്കുനന്ത്. ഇവര്‍ ഐസിസ് റിക്രൂട്ട് ചെയ്ത ഇറാനിയന്‍ പൗരന്മാരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

ഖത്തറുമായുള്ള ബന്ധം സൗദി അടക്കമുള്ള രാജ്യങ്ങള്‍ വിച്ഛേദിച്ചതിന് പിന്നാലെയാണ് ഇറാനില്‍ ആക്രമണം നടന്നത്. സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസ്സി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
ISIS Video Threatens Attacks In Saudi Arabia
Please Wait while comments are loading...