കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകനെ അധിക്ഷേപിയ്ക്കുന്ന വീഡിയോ വീണ്ടും യൂട്യൂബില്‍

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഫ്രാന്‍സിലെ ഷാര്‍ളി ഹെബ്ദോ മാഗസിന്‍ ഓഫീസ് ആക്രമിച്ച് കൂട്ടക്കൊല നടത്തിയത് ലോകം മറന്നിട്ടില്ല. ചോദ്യപ്പേപ്പറില്‍ പ്രവാചകന നിന്ദ എന്ന് പറഞ്ഞ് ഒരു അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത് നമ്മുടെ കൊച്ചുകേരളത്തിലാണ്.

ലോകത്തില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കാര്യം സംഭവിച്ചിരിയ്ക്കുകയാണ് കഴിഞ്ഞ ദിവസം. സംഗതി പ്രവാചക നിന്ദ തന്നെ. ഇത് കാര്‍ട്ടൂണും ചോദ്യപ്പേപ്പറും അല്ലെന്ന് മാത്രം, ഒരു ഹ്രസ്വ സിനിമയാണ്.

ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്‌ എന്ന ഹ്രസ്വ ചിത്രം പ്രവാചക വിരുദ്ധതയുടെ പേരില്‍ ഒരിക്കല്‍ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചതാണ്. അത് വീണ്ടും യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാമെന്നാണ് അമേരിക്കയിലെ കോടതി വിധിച്ചിരിയ്ക്കുന്നത്.

ഇന്നസെന്‍സ് ഓഫ്മു മുസ്ലീംസ്

ഇന്നസെന്‍സ് ഓഫ്മു മുസ്ലീംസ്

ഈജിപ്തിലും ലിബിയയിലും വന്‍ കലാപങ്ങള്‍ക്ക് കാരണമായ ഹ്രസ്വ ചിത്രമാണ് ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്.

2012 ല്‍ റിലീസ്

2012 ല്‍ റിലീസ്

2012 ല്‍ ആണ് ഇന്നസെന്‍സ് ഓഫ് മുസ്ലീം യൂട്യൂബിലൂടെ പൊതു ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തു.

ആദ്യം നിരോധനം

ആദ്യം നിരോധനം

ആദ്യം ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് അമേരിക്കന്‍ കോടതി തന്നെ ആയിരുന്നു. ഇപ്പോള്‍ അത് പ്രദര്‍ശിപ്പിക്കാമെന്ന് പറയുന്നതും അമേരിക്കന്‍ കോടതി തന്നെ.

പ്രവാചക നിന്ദ

പ്രവാചക നിന്ദ

പ്രവാചകനെ ഒരു ശിശുപീഡകനായി അവതരിപ്പിക്കുന്നു എന്നായിരുന്നു ഈ ചിത്രത്തെക്കുറിച്ചുള്ള ആക്ഷേപം.

പരാതിക്കാരി

പരാതിക്കാരി

പ്രമുഖ നടിയായ സിന്‍ഡി ലീ ഗാര്‍ഷ്യയാണ് അന്ന് സിനിമക്കെതിരെ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ അവസാനഭാഗത്ത് പ്രവാചകനെ അധിക്ഷേപിയ്ക്കാന്‍ ഇവരുടെ ശബ്ദം ഉപയോഗിച്ചു എന്നായിരുന്നു ആക്ഷേപം.

ഭീഷണി

ഭീഷണി

വെറുതേയായിരുന്നില്ല നടി സിന്‍ഡ ലീ ഗാര്‍ഷ്യ ചിത്രത്തിനെതിരെ പരാതി കൊടുത്തത്. സിനിമയില്‍ ഇവരും ഉണ്ടെന്ന് കരുതി പലതവണ വധഭീഷണി ലഭിച്ചിരുന്നു.

ലിബിയയില്‍ ആക്രമണം

ലിബിയയില്‍ ആക്രമണം

ഈ ഹ്രസ്വ ചിത്രത്തിന്റെ പേരില്‍ ലിബിയയിലെ അമേരിക്കന്‍ നയതന്ത്ര വിദഗ്ധര്‍ക്ക് നേരെ ആക്രണം. അന്ന് നാല് അമേരിക്കന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.

കോപ്പി റൈറ്റ് ബാധിയ്ക്കില്ല

കോപ്പി റൈറ്റ് ബാധിയ്ക്കില്ല

മറ്റൊരു സിനിമയ്ക്ക വേണ്ടി താന്‍ പറഞ്ഞ ശബ്ദഭാഗം എടുത്തു എന്നാണല്ലോ നടിയുടെ പരാതി. ഇക്കാര്യത്തില്‍ പകര്‍പ്പാവകാശ നിയമ ലംഘനം ഇല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു.

മാര്‍ക്ക് ബസേലി

മാര്‍ക്ക് ബസേലി

മാര്‍ക്ക് ബസേലി എന്ന ആളാണ് ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത്.

 ട്രെയ്ലര്‍ എത്തി

ട്രെയ്ലര്‍ എത്തി

സിനിമയുടെ വിലക്ക് കോടതി പിന്‍വലിച്ച ഉടന്‍ തന്നെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്ലര്‍ യൂട്യൂബില്‍ എത്തിയിട്ടുണ്ട്.

English summary
Google Inc should not have to remove an anti-Islamic film from its YouTube website because a woman complained that she was duped into performing in the film that depicted the Prophet Mohammed as a pedophile, a U.S. appeals court ruled on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X