Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയെ കൊലപ്പെടുത്തിയത് ചേച്ചിയുടെ സുഹൃത്ത് തന്നെ?; നിര്‍ണായക സൂചനകള്‍ ലഭിച്ചു

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളി ചേച്ചിയുടെ സുഹൃത്താണെന്ന കാര്യത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. വനിതാ കമ്മീഷന്‍ ജിഷയുടെ ചേച്ചിയുടെ ചേച്ചിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. സുഹൃത്തിനെക്കുറിച്ചുള്ള പലകാര്യങ്ങളും ജിഷയുടെ ചേച്ചി ഇന്ന് കമ്മീഷനോട് തുറന്നുപറഞ്ഞിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളിയാണ് ചേച്ചിയുടെ സുഹൃത്ത്. ഇയാള്‍ നേരത്തെ ജിഷയുടെ വിവരങ്ങളില്‍ ചേച്ചിയില്‍ നിന്നും മനസിലാക്കിയിരുന്നു. ജിഷയ്ക്ക് ഇയാളില്‍ നിന്നും ഭീഷണിയുണ്ടായതായും സൂചനയുണ്ട്. മയക്കുമരുന്നിന് അടിമയായ ഇയാള്‍ സംഭവത്തിനുശേഷം മുങ്ങിയത് സംശയത്തിന് ആക്കം കൂട്ടുന്നതായും പോലീസ് വ്യക്തമാക്കി.

jisha

ഇയാള്‍ സംസ്ഥാനം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണസംഘം അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നത് സംസ്ഥാന സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്.

ജിഷയുടെ കേസ് വിവാദമായതുമുതല്‍ പോലീസും സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത് കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നുമാണ്. എന്നാല്‍ 200ല്‍ അധികം പേരെ ചോദ്യം ചെയ്തിട്ടും ഒട്ടേറെ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ജിഷയുടെ സഹോദരിയുടെ സുഹൃത്തിന്റെ വിരലടയാളം പരിശോധിക്കുന്നതോടെ കേസില്‍ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+