ചക്കരക്കല്ലിനെ നടുക്കി മൂന്നാമതും കൊലപാതകം: മർദ്ദനമേറ്റു മരിച്ചത് മധ്യവയസ്ക്ൻ
കണ്ണൂർ: കണ്ണുർ ജില്ലയിലെ ചക്കരക്കൽ പ്രദേശത്തെ നടുക്കി മുന്നാമത്തെ കൊലപാതകം മൂന്ന് മാസത്തിനുള്ളിൽ മൂന്നാമത്തെ കൊലപാതകമാണ് ചക്കരക്കൽ പanrസ് സ്റ്റേഷൻ പരിധിയിൽ ഇതുവരെയായി നടന്നത്.അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രൈവർ ഷിജു, ചക്കരക്കൽ പ്രശാന്തിനിവാസിൽ പ്രജിഷ്, പള്ളിപ്പൊയിലിൽ രാജൻ എന്നിവരാണ് കൊല്ലപ്പെട്ടത്.ആദ്യ രണ്ടു കേസുകളിലെ പ്രതികളും റിമാൻഡിലാണ്.
മൂന്നാമതായി കുടുംബവഴക്കിനിടെ മർദ്ദനമേറ്റ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ബന്ധുവിനെയും പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വീരാജ് പേട്ട സ്വദേശി രവീന്ദ്രനാ (62) നാണ് അറസ്റ്റിലായത്. ഇയാളെ ചക്കരക്കൽ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. ചക്കരക്കൽ പൊലിസ് സറ്റേഷൻ പരിധിയിലെ പള്ളിപ്പൊയിലിലാണ് കേസിനാസ്പദമായ സംഭവം.

കുടുംബപരമായ പ്രശ്നങ്ങൾ സംസാരിക്കുന്നതിനിടെ വാക് തർക്കമുണ്ടാവുകയും മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു മർദ്ദനത്തെ തുടർന്നുണ്ടായ വീഴ്ച്ചയിൽ ഗുരുതരമായി പരുക്കേറ്റ കുനിയിൽ രാജനാണ് (60) ചികിത്സയ്ക്കിടെ മരിച്ചത്. വീഴ്ച്ചയിൽ തലയ്ക്കേറ്റ ക്ഷതം കാരണം അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന രാജൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രാജൻ്റെ ഭാര്യ റീത്തയുടെ സഹോദരീ ഭർത്താവാണ് രവീന്ദ്രൻ ചക്കരക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത് .
കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് സംഭവം. വഴക്കിനിടെ തറയിൽ തലയിടിച്ച് വീണ രാജനെ കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മകൻ: രാഹുൽ. തിരുവനന്തപുരം സ്വദേശിയാണ് രാജൻ. ചക്കരക്കൽ പോലിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് പുർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടംബത്തിന് കൈമാറി സംസ്കരിച്ചു, അറസ്റ്റിലായ രവീന്ദ്രനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications