വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യമെന്ന് പൊലീസ് കുറ്റപത്രം; എഴുപത്തിയഞ്ച് സാക്ഷികള്‍
തലശേരി:പാനൂര്‍ മൊകേരി വള്ളിയായിലെ കണ്ണച്ചാന്‍ക്കണ്ടി വിഷ്ണുപ്രിയ(22)യെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് ആണ് തലശേരി അഡീഷനല്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകുന്നേരം കുറ്റപത്രം സമര്‍പ്പിച്ചത്. കൂത്തുപറമ്പ് മാനന്തേരിയിലെ താഴെക്കളത്തില്‍ എം. ശ്യാംജിത്ത് (25) ആണ് കേസിലെ പ്രതി.

പ്രണയ നൈരാശ്യത്തിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. മാനന്തേരിയിലെ താഴെക്കളത്തില്‍ എം. ശ്യാംജിത്ത് (25) ആണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി.
കൊലപാതകം നടക്കുന്നതിനു തൊട്ടുമുമ്പ് വിഷ്ണു പ്രിയയുമായി ഫോണില്‍ വാട്‌സ്ആപ് സന്ദേശം അയച്ച പൊന്നാനിക്കാരനായ സുഹൃത്ത്,വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് ശ്യാംജിത്ത് പോകുന്നതുകണ്ട അയല്‍ക്കാരന്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങി 75 ലേറെ സാക്ഷികളുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി, ആയുധം കൊണ്ടുവന്ന ബാഗ്, യാത്ര ചെയ്ത ഇരുചക്ര വാഹനം, ഉപയോഗിച്ച വസ്ത്രം, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ 22 തൊണ്ടിമുതലുകളും ഹാജരാക്കി. കഴിഞ്ഞ ഒക്ടോബര്‍ 22ന് രാവിലെ 10നും 12നും ഇടയിലാണ് പ്രതി വീട്ടിലെ കിടപ്പുമുറിയില്‍ കയറി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശരീരത്തില്‍ 18 മുറിവുകളുണ്ടായിരുന്നു. സംഭവ ദിവസം വീടിനു സമീപത്തുള്ള തറവാട്ടില്‍ ബന്ധുവിന്റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ മാതാവിനൊപ്പം വിഷ്ണുപ്രിയ പോയിരുന്നു.
തുടര്‍ന്ന് തനിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തി കിടപ്പുമുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് മുന്‍ സുഹൃത്തായ ശ്യാംജിത്ത് കയറി കൊലപ്പെടുത്തിയത്. മാതാവ് ബിന്ദു തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ മകളെ കാണപ്പെട്ടത്. സംഭവ ദിവസം വൈകുന്നേരം അഞ്ചരയോടെ മാനന്തേരിയില്‍ നിന്നാണ് ശ്യാംജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം ശ്യാംജിത്ത് നേരത്തെ നല്‍കിയ ജാമ്യഹരജി തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി എ.വി മൃദുല തള്ളിയിരുന്നു.












Click it and Unblock the Notifications