Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനീകന്‍ റിമാന്‍ഡില്‍

കണ്ണൂര്‍:വാടകയ്‌ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റിട്ട.കായിക അധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ സൈനികനെ ഇരിട്ടി സി. ഐയും സംഘവും അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെറിമാന്‍ഡ് ചെയ്തു.ഉളിക്കല്‍ കോയപറമ്പിലെ പരുന്തന്‍ മലയില്‍ സെബാസ്റ്റിയന്‍ എന്ന ഷാജിയെയാ(27)ണ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയക്ക് 12.45ന് കിളിയന്തറിയിലുള്ള ഫിലോമിന ടീച്ചറുടെ വീടിന് സമീപം റോഡില്‍ കാര്‍ നിര്‍ത്തി ഷാജി ഏതോ ഒരു മേല്‍വിലാസം അന്വേഷിക്കുകയും അധ്യാപിക വളരെ അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തു.

ഇതിനിടെയില്‍ ടീച്ചറുടെ അഞ്ചുപവന്റെ മാല ഇയാള്‍ പിടിച്ചു പറിക്കുകയായിരുന്നു. ഇതിനിടെയിലുണ്ടായ പിടിവലിയില്‍ മാലയുടെ കുരിശ് മാത്രമേ ഇയാള്‍ക്ക് കിട്ടിയിരുന്നുള്ളൂ. അധ്യാപികയുടെ ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും പ്രതി കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഉടനെ പൊലിസിനെ വിവരമറിയിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.ശ്രീകണ്ഠാപുരം, പയ്യാവൂര്‍ പൊലിസിന് വിവരമറിയിക്കുകയും ഇതനുസരിച്ച് കാര്‍ വാഹനപരിശോധനയ്ക്കിടെ ശ്രീകണ്ഠാപുരം പൊലിസ് പിടികൂടുകയായിരുന്നു. ഇതിനു ശേഷം പ്രതിയെയും കാറും ഇരിട്ടി പൊലിസിന് കൈമാറി. കാര്‍ഗിലില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാജി 40 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

Kannur

മാടത്തിയിലെ ഒരു ലോഡ്ജില്‍ ഇയാള്‍ ഒരു യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടില്‍ കയറി ഇത്തരത്തില്‍ മാല മോഷ്ടിച്ചത് താനാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഇരിട്ടി പയഞ്ചേരി മുക്കിലെ ഒരാളുടെ കാര്‍ മറ്റൊരാളില്‍ നിന്നും വാടകയ്‌ക്കെടുത്താണ് പ്രതി കറങ്ങി നടന്നിരുന്നത്.

പത്തുദിവസത്തേക്ക് വാങ്ങിയ കാറിന്റെ വാടക നല്‍കിയിരുന്നില്ലെന്നു മാത്രമല്ല ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ചു നല്‍കിയില്ലെന്നുംഉടമ പൊലിസിന് വിവരം നല്‍കിയിട്ടുണ്ട്. ഇരിട്ടി സി. ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. സി. ഐക്ക് പുറമേ എസ്. ഐ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ബിനീഷ്, സി.പിഒ ഷിനോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Recommended Video

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+