കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ ചോദ്യപേപ്പര്‍ ആവര്‍ത്തനം: വി.സി വിശദീകരണം തേടി

Google Oneindia Malayalam News

മാങ്ങാട്ടുപറമ്പ:കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാനടത്തിപ്പ് വീണ്ടും വിവാദത്തില്‍. ചോദ്യപേപ്പര്‍ ആവര്‍ത്തനം തുടരുന്നു. ഇന്ന് നടന്ന എം.എസ്.സി നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പർ വിതരണം ചെയ്തതാണ് വിവാദത്തിലായത്.എം എസ് സി ഗണിത ശാസ്ത്രത്തിന്റെ ഫോറിയര്‍ ആന്റ് വെവ് ലെറ്റ് അനാലിസിസ് എന്ന പേപ്പറിന്റെ പരീക്ഷക്കാണ് കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരണം തേടിയിട്ടുണ്ട്.

cats-1640724511-1650942362

അതേസമയം ക്രമക്കേടുകള്‍ ആവര്‍ത്തിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടത്ത് പരീക്ഷ കണ്‍ട്രോളര്‍ ഡോ: പി.ജെ. വിന്‍സെന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിയുമെന്ന് സൂചനയുണ്ട്. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പ്രാധാന്യം പോലും കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ നല്‍കുന്നില്ലെന്നു സെനറ്റ് അംഗം ഡോ. ആര്‍. കെ. ബിജു ആരോപിച്ചു. നാലാം സെമസ്റ്റര്‍ എം എസ് സി മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഇലക്റ്റീവ് പേപ്പറായ ഫോറിയര്‍ ആന്‍ഡ് വേവ് ലെറ്റ് അനാലിസിസ് എന്ന ചോദ്യപേപ്പറും കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയിരിക്കുന്നുവെന്നത് നിരാശജനകമാണ്. ഇതിനു മുന്‍പ് ബിരുദ പ്രോഗ്രാമായ സൈക്കോളജിയിലെ മൂന്നു ചോദ്യപേപ്പറും പഴയത് തന്നെയായിരുന്നു. കൂടാതെ മറ്റു ഒട്ടുമിക്ക വിഷയങ്ങളിലും ചോദ്യപേപ്പറില്‍ സമാനമായ വീഴ്ച്ചകള്‍ ഉണ്ടായിരുന്നു. യാതൊരുവിധ മാനദണ്ഡവും പാലക്കാതെയാണ് സര്‍വകലാശാല പരീക്ഷ നടത്തുന്നത്. ഇനിയും വിദ്യാര്‍ത്ഥികളുടെ ക്ഷമ സര്‍വകലാശാല പരിശോധിക്കരുതെന്നും, വിസി പരീക്ഷയുടെ നിലവാരം തകര്‍ക്കുന്നതിന് കൂട്ടു നില്‍ക്കുകയാണെന്നും ഡോ. ആര്‍. കെ. ബിജു പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ തുടര്‍ച്ചയായുള്ള വീഴ്ചകള്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഗുരുതരമായ വീഴ്ചകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത് കേവലം സാധാരണ നിലയിലുള്ള വീഴ്ചകള്‍ എന്നതിനപ്പുറത്തേക്ക് വന്‍ അട്ടിമറിയുടെ ഭാഗമാണെന്നും വൈസ് ചാന്‍സാലറുടെ പ്രത്യേക താല്‍പര്യങ്ങളും പുതിയ രീതികളും സര്‍വകാലാശാലയിലെ പരീക്ഷാ നടത്തിപ്പില്‍ നടപ്പിലാക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായിട്ടാണ് ഗുരുതരമായ ഇത്തരമൊരു അട്ടിമറി നീക്കം നടക്കുന്നതെന്നും നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്‌സ് വിദ്യാർത്ഥി ഷമ്മാസ് ആരോപിച്ചു.
പരീക്ഷയുടെ ചോദ്യപേപ്പറും കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമായതോടെ വേലി തന്നെ വിളവ് തിന്നുന്ന ഗൗരവതരമായ സാഹചര്യമാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിലനില്‍ക്കുന്നതെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.


English summary
Kannur University Exam Question Paper Repeat: VC seeks explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X