കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കൽ കോളേജിന് മറ്റൊരു പൊൻതുവൽ കൂടി..104 വയസു പിന്നിട്ട മുത്തശ്ശി രോഗവിമുക്തി നേടി

Google Oneindia Malayalam News

തളിപ്പറമ്പ്: കൊവിഡ് ചികിത്സാരംഗത്ത് അത്ഭുതമായി നുറ്റാണ്ട് പിന്നിട്ട മുത്തശ്ശി
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് കൊവിഡ് രോഗികൾക്ക് പ്രചോദനമായി 104 വയസ് പിന്നിട്ട മുത്തശ്ശി മാരക വൈറസ് രോഗത്തെ അതിജീവിച്ചത്. ഒന്നരയാഴ്ച്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) യാണ് ' ഐതിഹാസികമായി രോഗമുക്തി നേടിയത്.

ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. കൊ വിഡിൻ്റെ ഒന്നാം വരവിൽ കൂത്തുപറമ്പ് സ്വദേശിയായ 84 വയസുകാരനും രോഗവിമുക്തി നേടിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽപ്പോലും വയോധികർ കൊ വിഡ് ബാധിച്ച് മരണമടയുമ്പോൾ ജാനകിയമ്മയുടെ അതിജീവനം അപുർവ്വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

covid

കഴിഞ്ഞ മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഓക്സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്തേഷ്യ, പള്‍മണറി മെഡിസിന്‍, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകള്‍ക്കും, 70 വയസുള്ള മകനും കോവിഡ് ബാധിച്ചിട്ടില്ല. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് യാത്രയാക്കി.ഡോക്ടർമാരോടും ആശുപത്രി ജീവനക്കാർക്കും കെ കൂപ്പി നന്ദി പറഞ്ഞാണ് കൊവിഡ് മാഹാമാരിയെ അതിജീവിച്ച മുത്തശ്ശി യാത്ര പറഞ്ഞത്.

English summary
104-year-old grandmother recovers from Covid In Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X