കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിനാല് പോലീസുകാര്‍ കൂടി ക്വാറന്റീനില്‍: ആറളം സ്‌റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ചു!!

  • By Desk
Google Oneindia Malayalam News

പേരാവൂര്‍: ഭൂരിഭാഗം പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ആറളം പൊലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം സ്തംഭിച്ചു. റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാലത്തില്‍ ആറളം സ്റ്റേഷനിലെ 14 പൊലീസുകാര്‍ കൂടി ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ റിമാന്‍ഡ് പ്രതിയുമായി സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ഇവിടെ ഏഴു പോലീസുകാര്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച ഈ സ്റ്റേഷനിലെ പോലീസുകാരനുമായി സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നാണ് പതിനാലുപോലീസുകാര്‍ക്കു കൂടി ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നത്.

 എറണാകുളത്ത് 83 പേർക്ക് കൊവിഡ്: 58 പേർക്കും സമ്പർക്കത്തിലൂടെ രോഗം, നാല് ആരോഗ്യപ്രവർത്തകർക്കും രോഗം!! എറണാകുളത്ത് 83 പേർക്ക് കൊവിഡ്: 58 പേർക്കും സമ്പർക്കത്തിലൂടെ രോഗം, നാല് ആരോഗ്യപ്രവർത്തകർക്കും രോഗം!!

ഇതോടെ ആറളം സ്റ്റേഷനിലെ 21 പേരാണ് ഇതുവരെ ക്വാറന്റൈനിൽ പോകേണ്ടി വന്നത്. 28 പേരാണ് ഇവിടെ ആകെയുള്ളത്. ഇതില്‍ നാലു പോലീസുകാര്‍ ക്വാറന്റീന്‍ നിരീക്ഷിക്കുന്ന ബൈക്ക് പെട്രോള്‍ സംഘത്തിലും മറ്റൊരാള്‍ ഹൈവേ പെട്രോള്‍ സംഘത്തിലും ജോലി ചെയ്തുവരികയാണ്. ഇവര്‍ക്ക് സ്റ്റേഷനില്‍ വരേണ്ട ആവശ്യമില്ലാത്തത് കൊണ്ടുതന്നെ സമ്പര്‍ക്കമുണ്ടായിട്ടില്ല. ഇപ്പോള്‍ ആറളം സ്റ്റേഷനില്‍സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാതമാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരന്‍ സ്റ്റേഷനില്‍ എത്തിയത് കഴിഞ്ഞ പതിനാറാം തീയ്യതിയാണ്. മറ്റു പോലീസുകാരുടെ രണ്ടാഴ്ചത്തെ കൊവിഡ് നിരീക്ഷണം അവസാനിക്കുന്ന മുപ്പതാം തീയതിവരെ ആറളം സ്റ്റേഷനിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

 kerala-police-1-2

ഇപ്പോള്‍ സ്‌റ്റേഷന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും പുറത്തേക്കിറങ്ങരുതെന്നു ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ സമയം കണ്ണൂരിലെ പോലീസ് ക്യാന്റീനില്‍ നിന്നും സമ്പര്‍ക്കമുണ്ടായ പോലീസുകാരന്‍ ആറളം സ്റ്റഷനില്‍ ഡ്യൂട്ടിക്ക് വന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പരാതികള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെന്നാണ് സിഐ പറയുന്നത്.

കഴിഞ്ഞ 13 ന് വൈകുന്നേരം നാലുമണിക്കാണ് പോലീസുകാരനും ഭാര്യയും കെ എപി ക്യാന്റീലിനെത്തുന്നത്. കൊവിഡ് പോസിറ്റിവിന് കാരണമായെന്ന് കരുതുന്ന അഗ്‌നിശമനസേനാംഗം ഉച്ചയ്ക്ക് 2 .45 നാണ് അവിടെ എത്തിയത്. ഇതിനു ശേഷം മൂന്നു ദിവസം വീട്ടില്‍ കഴിഞ്ഞ പോലീസുകാരന്‍ യാതൊരു ലക്ഷണവുമില്ലാത്തതിനാലാണ് 16 ന് സ്റ്റേഷനില്‍ ഡ്യൂട്ടിക്കായി എത്തിയത്. പോലീസുകാരന്‍ സെക്കന്‍ഡറി പട്ടികയിലായതിനാല്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരും നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് 16 ന് സ്റ്റേഷനിലെത്തി ഡ്യൂട്ടി ഏറ്റെടുത്തത്. എന്നാല്‍ അന്നേദിവസംതന്നെ പോലീസുകാരനോട് നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശം വന്നതിനാല്‍ 17 മുതല്‍ ജോലിക്കു വരികയും ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇതിനിടെയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇരിട്ടി നഗരസഭയില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാ പരിധിയില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ എന്നിവ നഗരസഭയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂവെന്നു ചെയര്‍മാന്‍ പിപി അശോകന്‍ അറിയിച്ചു. അല്ലാത്തപക്ഷം പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.

കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലേപ്പെട്ടയാള്‍ നഗരത്തില്‍ വന്നുപോയതിന്റെ അടിസ്ഥാനത്തില്‍ സമൂഹ വ്യാപനസാധ്യത കണക്കിലെടുത്ത് അമ്പായത്തോട് ടൗണ്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടു. പാല്‍ ശേഖരണകേന്ദ്രവും, റേഷന്‍ കടയുമൊഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളുമാണ് അടച്ചിടാന്‍ തീരുമാനിച്ചത്.


English summary
14 Police officers in Aaralam police station tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X