കണ്ണൂരില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടു പേര്‍ റിമാന്‍ഡില്‍
കണ്ണൂര്‍: യാത്രക്കാരെന്ന വ്യാജേന ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കയറി കൊള്ളയടിക്കുന്ന രണ്ടംഗ സംഘം പൊലിസിന്റെ പിടിയിലായി. രാത്രിയില്‍ കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറി ഡ്രൈവറുടെപണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ടുപേരെയാണ് തലശ്ശേരി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ തായത്തെരുവിലെ പള്ളി മൂപ്പന്‍ ഹൗസില്‍ പി എം സാജിദ്, പൂളേന്റവിടെ വീട്ടില്‍ പി. അനീസ് എന്നിവരെയാണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു തലശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
വ്യാഴാഴ്ച്ച രാത്രി പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹിപാലത്തിന് സമീപം വെച്ച് രണ്ടുപേര്‍ കൈ കാണിക്കുകയും തലശ്ശേരിലേക്ക് കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. പിലാക്കൂല്‍ എത്തിയപ്പോള്‍ വെള്ളം കുടിക്കാനായി ഡാഷ് ബോര്‍ഡ് തുറന്നപ്പോള്‍ ഡാഷ് ബോര്‍ഡിനുള്ളില്‍ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പേഴ്‌സ് കാണാത്തതിനെ തുടര്‍ന്ന് ചോദിച്ചപ്പോള്‍ ഇരുവരും പെട്ടെന്ന് കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

തുടര്‍ന്ന് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി തലശേരി ടൗണില്‍ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ നേരത്തെ പിടിച്ചു പറിയുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രിയില്‍ റോഡരികില്‍ നിന്നും വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. വരും ദിവസങ്ങളില്‍ തലശേരി - കണ്ണൂര്‍ ദേശീയ പാതയില്‍ പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications