ചിറക്കല്‍ ചിറ സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറകളിലൊന്നായ ചിറക്കല്‍ ചിറ ഇനി കൂടുതല്‍ സുന്ദരമാകും. സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്തുക. നേരത്തെ ഹരിതകേരളം ടാങ്ക്സ് ആന്‍ഡ് പോണ്ട്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ നവീകരിച്ചിരുന്നു. 14 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചെളിയും നീക്കിയും പടവുകള്‍ പുനര്നിര്മ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയും നേരത്തെ നവീകരിച്ചിരുന്നു.
ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റര്‍ മണ്ണാണ് അന്ന് ചിറയില്‍നിന്ന് നീക്കം ചെയ്തത്. നവീകരണം പൂര്‍ത്തിയായതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററില്‍ നിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയരുകയും പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പ് വര്‍ധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കെ വി സുമേഷ് എം എല്‍ എ യുടെ നിവേദനത്തെ തുടര്‍ന്ന് നവീകരിച്ച ചിറയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തന്നെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സൗന്ദര്യവല്‍ക്കരണത്തിന് തുക അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

ചിറക്ക് ചുറ്റം ഇന്റര്‍ ലോക്ക് ചെയ്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടം ഒരുക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവൃത്തി. ഇത് വേഗത്തില്‍ ആരംഭിക്കുമെന്നും സായാഹ്നം ചെലവഴിക്കാന്‍ ഇവിടെയെത്തുന്ന നിരവധി പേര്‍ക്ക് സഹായകമാവുമെന്നും കെ,വി സുമേഷ് എംഎല്‍എ പറഞ്ഞു.
ഇതിന് മുന്‍പായി ചെറുശ്ശേരി സ്മാരകം ചിറക്കല്‍ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിര്‍മിക്കാന്‍ ധാരണയായി. വൃന്ദാവനം ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഇതു സംബന്ധിച്ച് കെ വി സുമേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. ചെറുശ്ശേരി സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സ്മാരകം ചി റൃക്കലില് തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കെ വി സുമേഷ് എംഎല്‍എ കത്ത് നല്‍കിയതിനെ തുടര്‍ന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
ജില്ലാകലക്ടറും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ചു സ്ഥലം സംബന്ധിച്ച് ധാരണയിലെത്താനാണ് മന്ത്രി തല യോഗം നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരര്‍ കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ചു. ചിറക്കല്‍ കോവിലകത്തിന്റെ സ്ഥലത്തുതന്നെ ചെറുശ്ശേരി സ്മാരകം വേണമെന്നുള്ള അഭിപ്രായമാണ് കോവിലകത്തിനുള്ളത്.യോഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തില്‍ ചിറക്കല്‍ കിഴക്കേക്കര മതിലകക്ഷേത്രത്തിന് അനുബന്ധിച്ചുള്ള സ്ഥലത്ത് സ്മാരകം പണിയാനുള്ള നിര്‍ദ്ദേശം സാംസ്കാരിക വകുപ്പിന് അറിയിക്കാനും മറ്റു നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു
യോഗത്തിലും സന്ദര്‍ശനത്തിലും കെ വി സുമേഷ് എംഎല്‍എ ജില്ലാ കലഹക്ടര് എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്, തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി അജയകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സുരേഷ് വര്‍മ (ചിറക്കല്‍ കോവിലകം ) വില്ലേജ് ഓഫീസര്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചിറക്കല്‍ കോവിലകം എക്സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയ വര് പങ്കെടുത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications