കണ്ണൂരില്‍ 8ാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം: അധ്യാപികയെയും സഹപാഠികളെയും ചോദ്യം ചെയ്തു
അഞ്ചുമണിയോടെയാണ് സ്‌കൂള്‍ വിട്ടു വന്നശേഷമാണ് വീട്ടിലിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ചക്കരക്കല്‍: പെരളശേരി ഐവര്‍കുളത്തെ സ്വപ്‌നക്കൂടില്‍എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനി റിയപ്രവീണ്‍(13) ആത്്മഹത്യ ചെയ്ത സംഭവത്തില്‍ പെരളശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുത്തതായി ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കൊടെരി അറിയിച്ചു.
ക്‌ളാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടെയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അധ്യാപകരുടെഭാഗത്ത് നിന്നുളള സാധാരണ നിലയിലുളള ഇടപെടലില്‍ കവിഞ്ഞു എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നാണ് പൊലിസ് അന്വേഷിച്ചുവരുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി മനോജ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, പ്രധാന അധ്യാപകന്‍. പി.ടി. എ പ്രസിഡന്റ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ഓഫീസര്‍, ചക്കരക്കല്‍ സി. ഐ എന്നിവരെ നേരിട്ടു കണ്ടുവിവരങ്ങള്‍ ശേഖരിച്ചിരുന്നു. പൊലിസിനോട് വിശദമായ വിവരങ്ങള്‍ തേടുകയുംചെയതിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്‌കൂള്‍ വിട്ടു വന്നശേഷമാണ് വീട്ടിലിലെ കിടപ്പുമുറിയില്‍ റിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
രണ്ടു ക്‌ളാസുകളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ തര്‍ക്കമുണ്ടാവുകയും ഇതില്‍ ഒരു ക്‌ളാസിലെ കുട്ടികള്‍ തൊട്ടടുത്ത ക്‌ളാസില്‍ കയറി ഡസ്്കില്‍ റിയ ഉള്‍പ്പെടെയുളളവരുടെ പേര്‍ എഴുതിവയ്ക്കുകയുമായിരുന്നു. ഇതു കുട്ടികള്‍ മായ്ക്കുന്നതിനിടെ ഡസ്‌കില്‍ മഷിപടരുകയും ഇതു ചുമരില്‍ തേയ്ക്കുകയുംചെയ്തു. ഇതോടെ വിഷയം ക്‌ളാസ് അധ്യാപികയറിയുകയുംമറ്റു അധ്യാപകരുടെ സാന്നിധ്യത്തില്‍ ഇവര്‍ കുട്ടികളെ ചോദ്യം ചെയ്യുകയും റിയ പ്രവീണ്‍ ഉള്‍പ്പെടെയുളള അഞ്ചു കുട്ടികളാണ് പൊതുമുതല്‍ നശിപ്പിച്ചാല്‍ ശിക്ഷയായി 25.000 രൂപ അടക്കേണ്ടിവരുമെന്നു പറയുകയായിരുന്നു. ഇതിനു ശേഷമാണ് സഹപാഠിനികളോട് താന്‍ ചാവുമെന്നു പറഞ്ഞു വീട്ടിലെത്തിയ റിയ ജീവനൊടുക്കിയത്. വീട്ടിലാരുമില്ലാത്ത സമയത്താണ് കുട്ടി സ്വയംഹത്യ നടത്തിയത്. സംഭവത്തെ കുറിച്ചു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും വിവരംതേടിയിട്ടുണ്ട്.












Click it and Unblock the Notifications