കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ് മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്

Google Oneindia Malayalam News
muzha-1674935598.jpg -Properties

കണ്ണൂര്‍: കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ അതീവപ്രാധാന്യമുളള മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ മറ്റൊരു വിസ്മയം കൂടിവരുന്നു. കടലിലേക്കുണ്ടാക്കിയ കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി.

് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് സഞ്ചാരികള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം ജനുവരി 29 ന് വൈകീട്ട് അഞ്ച് മണിക്ക് ടൂറിസം മന്ത്രി അഡ്വ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ തുടക്കം കുറിക്കുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ് മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബര്‍ എച്ച് പി ഡി ഇ നിര്‍മിത പാലത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍ പരപ്പിന് മുകളില്‍ യാത്ര ചെയ്യാനുതകുന്ന രീതിയില്‍ സഞ്ചാരികള്‍ക്കായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത് .

മൂന്നു മീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയില്‍ സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമും നിര്‍മിച്ചിട്ടുണ്ട്. ഇതില്‍നിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടലിന്റെ ഭംഗി അനിര്‍വചനീയമായ അനുഭൂതി സൃഷ്ടിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഹരി ഉപയോഗിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേ സമയം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുയെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചു മുതല്‍ പൈതൃക നഗരമായ തലശേരി വരെ കടല്‍തീര, ബീച്ചു ടൂറിസത്തിനായി അനന്ത സാധ്യതയകളാണുളളത്. കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ബീച്ച് ടൂറിസത്തിലേക്ക് ഈസീസണില്‍ ടൂറിസം വകുപ്പുപ്രതീക്ഷിക്കുന്നുണ്ട്.

English summary
A floating bridge is ready at Muzhapilangad Drive-in Beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X