കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എബിവിപി ഭീഷണി; ബ്രണ്ണന്‍ പ്രിന്‍സിപ്പാളിന് പോലിസ്‌സുരക്ഷ ഏര്‍പ്പെടുത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പൊലിസ് നടപടി. പ്രിന്‍സിപ്പാള്‍ കെ. ഫല്‍ഗുനന് ധര്‍മടം പൊലിസ് പ്രത്യേക സുരക്ഷയൊരുക്കി. കോളജിലും ഓഫിസിലും ഇദ്ദേഹം താമസിക്കുന്ന വീട്ടിലും ഇനി മുതല്‍ പൊലിസ് സംരക്ഷണമുണ്ടാകും.

<strong>ബ്രണ്ണന്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക മാര്‍ച്ച്; പികെ കൃഷ്ണദാസ് ഉള്‍പ്പെടെ അന്‍പതു പേര്‍ക്കെതിരെ കേസെടുത്തു</strong>ബ്രണ്ണന്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക മാര്‍ച്ച്; പികെ കൃഷ്ണദാസ് ഉള്‍പ്പെടെ അന്‍പതു പേര്‍ക്കെതിരെ കേസെടുത്തു

പ്രിന്‍സിപ്പലിനെതിരെ അക്രമമുണ്ടാകുമെന്നു നേരത്തെ രഹസ്യാന്വേഷണവിഭാഗം ജില്ലാപൊലിസ് മേധാവിക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെകൂടെ പശ്ചാത്തലത്തിലാണ അടിയന്തിര സുരക്ഷയേര്‍പ്പെടുത്തിയത്. നേരത്തെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും തനിക്കു മരണ ഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍ മാധ്യമ പ്രവര്‍ത്തകരോ് തുറന്നു പറഞ്ഞിരുന്നു.

Brannan college

നേരത്തെ ഒരു സംഘം വിദ്യാര്‍ഥികള്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പാള്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബുധനാഴ്ച രാവിലെ ജാഥയായി എത്തി എബിവിപി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം, എബിവിപിയുടെ കൊടിമരം ക്യാംപസിന് വെളിയില്‍ കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനെന്ന് പ്രിന്‍സിപ്പാള്‍ നേരത്തെ പറഞ്ഞിരുന്നു.

കോളേജില്‍ എസ്എഫ്ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്നം ആവാതിരിക്കാന്‍ ആയിരുന്നു എബിവിപിയുടെ കൊടിമരം പുറത്ത് കളഞ്ഞതെന്നാണ് പ്രിന്‍സിപാളിന്റെ വിശദീകരണം. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ചായ്‌വോടെ പ്രിന്‍സിപ്പാള്‍ കെ ഫല്‍ഗുനനന്‍ എബിവിപിക്കെതിരെ പക്ഷപാതപരമായ നടപടി സ്വീകരിക്കുകയാണെന്നാണ് നേതാക്കളുടെ ആരോപണം.

English summary
ABVP threat: Police protection for Brennan College principal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X