ഇരിട്ടി മേഖലയില്‍ വാഹനാപകടം തുടര്‍ക്കഥ: ഞെട്ടലായി യുവാക്കളുടെ മരണം
കണ്ണൂര്‍: ഇരിട്ടി മേഖലയില്‍ വാഹനാപകടമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുപേരാണ് ഇവിടെ ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന സുഹൃത്തുക്കളായയുവാക്കളുടെ അപകട മരണം നാടിന് ഞെട്ടലായി മാറിയിട്ടുണ്ട്.ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തിലാണ് രണ്ട് യുവാക്കള്‍ മരിച്ചത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപറമ്പത്ത് അസീസ് (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒന്‍പതു മണിയോടെ കൂട്ടുപുഴ ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് കിളിയന്തറ ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടത്തില്‍പ്പെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും എതിരേ വന്ന കാര്‍ ഇരുവരേയുംദേഹത്തു കയറിയിറങ്ങുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
കാര്‍ ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതിനെ തുടര്‍ന്നാണ് യുവാക്കള്‍ മരണമടയാന്‍ കാരണം'അപകടത്തില്‍ പെട്ട ഇരുവരേയും ഉടന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇരുവരും അവിവാഹിതരാണ്. ഗോപാലന്‍-ഉഷ ദമ്പതികളുടെ മകനാണ് അനീഷ്. അജേഷ്, അനീഷ, ആശ എന്നിവര്‍ സഹോദരങ്ങളാണ്. പരേതരായ കമാല്‍-ബീഫാത്തു ദമ്പതികളുടെ മകനാണ് മരിച്ച അസീസ്. ഹമീദ്, നിസ്രത്ത്, ഷാഹിദ എന്നിവര്‍ സഹോദരങ്ങളാണ്.

റോഡു നവീകരണം നടന്നതിനെ തുടര്‍ന്ന് കാര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതിലൂടെ സഞ്ചരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കിളിയന്തറയില്‍ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഹി സ്വദേശിയോടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇരിട്ടി ഉളിയിലില്‍ നിര്‍ത്തിയിട്ട കര്‍ണാടക ആര്‍ .ടി.സി ബസിലിടിച്ചു കണ്ടക്ടര്‍ പ്രകാശന്‍ ദാരുണമായി മരിച്ചിരുന്നു.ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പെ യാ ണ് ഇരിട്ടി കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications