കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ കെ ജി ക്ക് ജന്മനാട്ടിൽ സമുചിതമായ സ്മാരകം ഒരുങ്ങുന്നു: മ്യൂസിയം ഒരുങ്ങുന്നത് 3.21 ഏക്കറില്‍

Google Oneindia Malayalam News

തിരുവനന്തപുരം: എ കെ ജി ക്കു ജന്മനാട്ടിൽ സമുചിതമായ സ്മാരകം ഒരുങ്ങുന്നു. എ കെ ജി സ്മൃതി മ്യൂസിയം എന്ന പേരിലുള്ള ഈ മ്യൂസിയം പുതിയ തലമുറയ്ക്ക് എ കെ ഗോപാലൻ എന്ന ജനനേതാവിനെയും അദ്ദേഹം നാടിനു നൽകിയ സംഭാവനകളെയും അടുത്തറിയാൻ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പെരളശ്ശേരിയിൽ 3.21 ഏക്കർ സ്ഥലത്ത് 20 കോടി രൂപ ചെലവിലാണ് ഈ മ്യൂസിയം നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ ലബ്‌ധപ്രതിഷ്‌ഠ നേടിയിട്ടുള്ള നേതാവാണ് സ. എ കെ ഗോപാലൻ. ഒരു ജന്മി തറവാട്ടില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ അല്പകാലത്തെ അധ്യാപക ജോലിക്ക്‌ ശേഷം ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായി പൊതുരംഗത്തേയ്‌ക്കിറങ്ങി. പ്രക്ഷോഭങ്ങളെ ജീവവായു പോലെ അദ്ദേഹം കണക്കാക്കി. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളില്‍ നിന്ന്‌ പഠിച്ച്‌ അവരെ നയിച്ചു. അതുകൊണ്ടുതന്നെ ആ സമരജീവിതം ആരെയും ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങള്‍ അടങ്ങുന്നതാണ്.
നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും നേതൃത്വപരമായ പങ്കു വഹിച്ച എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

vt

അത് നിസ്വരായ ജനതയോട് അദ്ദേഹം കാണിച്ച അചഞ്ചലമായ അടുപ്പം കൊണ്ട് ജനങ്ങൾ തന്നെ നൽകിയ വിശേഷണമാണ്. ഒന്ന് കാണാനും അദ്ദേഹം പങ്കുവയ്ക്കുന്ന ആശയങ്ങൾ മനസിലാക്കാനും ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേർന്നിരുന്നത്. ആ ജനകീയത അദ്ദേഹത്തിന് ലഭിച്ചത് താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുകൊണ്ടു തന്നെയായിരുന്നു.‌ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ ആശയങ്ങളെ കേരളത്തിലെ ജനങ്ങളിൽ കൂടുത ശക്തിയോടെ എത്തിച്ചത് ‌കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആയിരുന്നല്ലോ. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്‌ട്രീയ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹം തന്നെ അതിന്റെ തെളിവാണ്. അതിലെ പ്രധാന പോരാളിയായിരുന്നു സ. എ. കെ. ജി. അതുമാത്രമല്ല, താഴ്ന്ന ജാതിക്കാർക്ക്‌ വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത്‌ സംഘടിപ്പിച്ച സമരത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു.

ജാതി വിവേചനത്തിനെതിരെ മാത്രമല്ല, കോഴിക്കോട്‌ - ഫറോക്ക്‌ മേഖലയില്‍ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, സ. പി കൃഷ്‌ണപിള്ളയോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾക്കായി അദ്ദേഹം പോരാടിയതുമെല്ലാം വലിയ ആവേശത്തോടു കൂടിയേ ആർക്കും ഓർത്തെടുക്കാൻ സാധിക്കൂ. ഇന്ത്യയിലുടനീളം എ. കെ. ജിയുടെ പോരാട്ടം വളർന്നു. പാവങ്ങളോട് കാട്ടുന്ന അനീതികളെ എല്ലായിടത്തും എതിർത്തു. സമരങ്ങൾ സംഘടിപ്പിച്ചു. മാനവസ്നേഹം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. അത്തരത്തിലെല്ലാം ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു മഹാ വ്യക്തിത്വത്തിനെക്കുറിച്ചു പുതിയ തലമുറയ്ക്ക് പഠിക്കാനും അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ രീതിയിൽ കൂടി നിലനിറുത്താനുമാണ് സർക്കാർ ഇവിടെ ഒരു മ്യൂസിയം നിർമ്മിക്കുന്നത്.

Recommended Video

cmsvideo
Parvathy Thiruvothu against fake news

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

നമ്മുടെ സമ്പുഷ്ടമായ സാംസ്കാരിക പൈതൃക സംരക്ഷണം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മ്യൂസിയങ്ങള്‍. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മഹാന്മാരുടെ ജീവിതവും വരും കാലത്തേയ്ക്ക് സുരക്ഷിതമായി രേഖപ്പെടുത്തിവയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന നിലയിലാണ് സർക്കാർ നിലവിലുള്ള മ്യൂസിയങ്ങളെ നവീകരിക്കുന്നതും പുതിയവ നിർമിക്കുന്നതും. അവിടെ ശേഖരിക്കപ്പെടുന്ന അറിവുകളും മാതൃകകളും ഉപയോഗപ്പെടുത്തി യാതൊരു സംശയവുമില്ലാത്തവിധത്തില്‍ മഹാന്മാരുടെ ഭൂതകാലത്തെകുറിച്ചും നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ചും വരും തലമുറയ്ക്കു വ്യക്തമാക്കികൊടുക്കാനും സാധിക്കണം. ഈ മ്യൂസിയത്തിന്റെ നിർമ്മാണത്തിലൂടെ അത്തരമൊരു ലക്ഷ്യം കൂടിയാണ് സർക്കാർ സാധ്യമാക്കാൻ ശ്രമിക്കുന്നത്.
ഇത്തരം കേന്ദ്രങ്ങളിൽ സംരക്ഷിക്കപ്പെടുന്ന മാതൃകകള്‍ സന്ദർശകർക്കും വരുംതലമുറയ്ക്കും പാഠ പുസ്തകങ്ങള്‍ പോലെയാണ്. മഹാന്മാരുടെ ജീവിത ചിത്രങ്ങൾ, പെയിന്റിങ്ങുകൾ എന്നിവയെല്ലാം സന്ദര്‍ശക സമൂഹത്തിന് അപൂർവമായ അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English summary
An appropriate memorial is being prepared for AKG in his hometown:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X