കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ചികിത്സക്കൊരുങ്ങി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്: സജ്ജമായത് നൂറോളം ഓക്സിജൻ സൗകര്യമുള്ള ബെഡുകൾ

  • By Desk
Google Oneindia Malayalam News

അഞ്ചരക്കണ്ടി:കണ്ണൂർ ജില്ലയിൽ കൊവിഡ് അതിവ്യാപനം തടയുന്നതിനായി യുദ്ധകാലടി സ്ഥാനത്തിൽ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി
ഒന്നാംഘട്ട കൊവിഡ് ചികിത്സാരംഗത്ത് മികച്ച സേവനം കാഴ്ച്ചവെച്ച അഞ്ചരക്കണ്ടിയിലെ കണ്ണുർ മെഡിക്കൽ കോളേജ് വീണ്ടും കൊവിഡ് ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ കലക്ടർ ടിവി സുഭാഷ് ഏറ്റെടുത്തു. ഇതോടെ മട്ടന്നൂർ, ചക്കരക്കൽ, മമ്പറം പിണറായി, പെരളശേരി, വേങ്ങാട് എന്നിവടങ്ങളിലെ കൊവിഡ് പോസറ്റീവ് രോഗികൾക്ക് ഇവിടെ നിന്നും ചികിത്സ നേടാനാവും.

ഓക്സിജൻ സൗകര്യമുള്ള നൂറോളം ബെഡുകൾ അടക്കം 250 ബെഡുകളിൽ കിടത്തി ചികിത്സിക്കാനുള്ള ഒരുക്കങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർമാരും നഴ്‌സുമാരുമായി 35 പേരടങ്ങുന്ന ആരോഗ്യ സംഘം ശനിയാഴ്ചമുതൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ കോവിഡ് ബി കാറ്റഗറിയിലുള്ളവരെ അടക്കം പ്രവേശിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ:നാരായൺ നായ്ക്ക് അറിയിച്ചു. മെഡിക്കൽ കോളേജിന്റെ മൂന്ന് നിലകൾ ഇതിനായി ഉപയോഗിക്കും.

coronavirus19-

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഗുരുതരമല്ലാത്ത കാറ്റഗറി-സി അടക്കമുള്ളവരെ അഞ്ചരക്കണ്ടിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ കൊ വിഡ് ചികിത്സാരംഗത്ത് മികച്ച സൗകര്യങ്ങൾ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മറ്റു ചികിത്സകൾ ഒഴിവാക്കി കൊണ്ട് പൂർണമായും കൊ വിഡ് ആശുപത്രിയാക്കിയാണ് മാറ്റിയത്.

സ്വാശ്രയ മെഡിക്കൽ കോളേജായി പ്രവർത്തിക്കുന്ന വിശാലമായ കെട്ടിട സൗകര്യവും അത്യാധുനിക സംവിധാനങ്ങളും ഇവിടെയുണ്ട്. അഞ്ചരക്കണ്ടിക്ക് പുറമേ മട്ടന്നൂർ ജനറൽ ആശുപത്രിയും കൊ വിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. വെൻ്റിലേറ്റർ സൗകര്യമുള്ള അത്യാധുനിക മെഡിക്കൽ കോളേജായ കണ്ണുർ മെഡിക്കൽ കോളേജ് വരും ദിനങ്ങളിൽ കൊ വിഡ് പ്രതിരോധരംഗത്ത് നിർണായക പങ്കു വഹിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പ്രതീക്ഷ' ഇതിനിടെ

കൊവിഡ് തീവ്ര വ്യാപന സാഹചര്യത്തില്‍ പെരുന്നാള്‍ ആഘോഷം സന്തോഷകരവും സുരക്ഷിതമാക്കാന്‍ ഹോം ഡെലിവറി സംവിധാനം വിപുലമാക്കും. പെരുന്നാള്‍ വിഭവങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പരമാവധി വീടുകളില്‍ എത്തിക്കാന്‍ കഴിയും വിധം ഹോം ഡെലിവറി ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരെയും ഹോം ഡെലിവറിയില്‍ സഹകരിപ്പിക്കാനാണ് നിര്‍ദേശം. വിവിധ സഹകരണ സ്ഥാപനങ്ങള്‍ ഇതിനകം സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പെരുന്നാള്‍ ആഘോഷം പരമാവധി വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പെരുന്നാള്‍ ഒരുക്കങ്ങളുടെ പേരില്‍ വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് രോഗ വ്യാപന ഭീഷണി ഉയര്‍ത്തുന്നതാണ്. അതിനാല്‍ ഹോം ഡെലിവറി സംവിധാനം പരമാവധി വിപുലപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കണം. ഇതുമായി സഹകരിക്കാന്‍ മുഴുവനാളുകളും സന്നദ്ധമാകണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Recommended Video

cmsvideo
COVID-19 variant in India may be evading vaccine protection

English summary
Anjarakkandy Medical college hospital prepares for covid treatment and arranges 100 extra beds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X