Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം, വാഹനങ്ങള്‍ക്ക് തീയിട്ടു, പിന്നില്‍ ലീഗെന്ന്

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടു. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ ജാബിറിന്‍റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനാണ് തീവെച്ചത്. വീടിൻ്റെ പിൻഭാഗം കത്തിനശിച്ചു. പിറക് വശത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ബൈക്കുകള്‍ എന്നിവയും പൂർണ്ണമായും നശിച്ചു.

രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്.
വീട്ടിൽ ഉള്ളവർ സ്ഫോടനം കേട്ടതിനെ തുടര്‍ന്ന് ഉയരുകയായിരുന്നു.
പിന്നീട് ചൊക്ലി പോലീസും, ഫയർ സർവ്വീസും ചേർന്നാണ് തീ അണച്ചത്,
സംഭവസ്ഥലത്ത് കുത്ത് പറമ്പ് എസിപി, ചൊക്ലി എസ് ഐ എന്നിവർ എത്തിച്ചേർന്നു. പാർട്ടി നേതാക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ, ലോക്കൽ സെക്രട്ടറി എൻ.അനൂപ്, പതിനേഴാം വാർഡ് മുൻ കൗൺസിലർ രമേശൻ, സത്യൻ, രഞ്ജിത്ത് എന്നിവർ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Recommended Video

cmsvideo
    കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി ജാബിറിന്റെ വീട്ടില്‍ വാഹനങ്ങള്‍ക്ക് തീവെച്ചു
    kannur

    പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

    മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന് വീട് കത്തിക്കൽ ലീഗ് നേതാക്കളായ ഇ.എ നാസർ, നജാഫ് എന്നിവരുടെ അറിവില്ലാതെ നടക്കില്ലെന്നും, വീടിന് തീവച്ച വരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ കൂടി അറിയിച്ചു. അതേസമയം, മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. പ്രതികള്‍ക്ക് ബോംബ് നിര്‍മ്മിച്ച് നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.

    തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+