ആയഞ്ചേരി വല്യശമാന്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും അരങ്ങിലേക്ക്
കണ്ണൂര്‍: കേരളീയ നാടകവേദിയില്‍ കാവാലത്തിന്റെ തനതു നാടകമായ അവനവന്‍ കടമ്പയ്ക്കു ശേഷം നവഭാവുകത്വമുണര്‍ത്തിയ ഡോ,.ടി. പി സുകുമാരന്റെ പ്രശസ്തമായ നാടകം ആയഞ്ചേരി വല്യശമാന്‍ വെള്ളരിനാടകം മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും അരങ്ങിലെത്തുന്നു.
യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിലാണ് ഒട്ടേറെ നാടക ആസ്വാദകരുടെ സ്‌നേഹവായ്പ്പ് പിടിച്ചുപറ്റിയ ആയഞ്ചേരി വല്യശമാന്‍ വീണ്ടും അരങ്ങിലെത്തിക്കുന്നത്. പുതുസങ്കേതങ്ങള്‍ ഉപയോഗിച്ചു കാലികമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പ്രേക്ഷകര്‍ക്കു മുന്‍പില്‍ നാടകമെത്തിക്കുന്നത്. മൂന്ന് പതിറ്റാണ്ടു മുന്‍പ് നാടകമുയര്‍ത്തിയ വിഷയങ്ങള്‍ക്ക് ഇപ്പോഴും കാലിക പ്രസക്തിയുണ്ടെന്ന് ബോധ്യമുള്ളതിനാലാണ് നാടകം സംസ്ഥാനത്തുടെ നീളം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ ഏഴിന്് വൈകുന്നേരം ആറുമണിക്ക് നവനീതം ഓഡിറ്റോറിയത്തിലാണ് നാടകാവതരണം നടക്കുക.ടി.പവിത്രനാണ് നാടകത്തിന്റെ സംവിധാനം. 33 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആയഞ്ചേരി വല്യശമാന്‍ വീണ്ടും അരങ്ങിലെത്തുന്നത്. ഇതില്‍ പ്രധാനകഥാപത്രങ്ങളില്‍ വേഷമിട്ട പി.കെ രാഘവന്‍ മാസ്റ്റര്‍ ഉള്‍പ്പൈയുള്ള ആറുകലാകാരന്‍മാര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
എന്നാല്‍ നാടകത്തില്‍ അഭിനിയച്ച മറ്റുകാലാകാരന്‍മാര്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും അരങ്ങിലെത്തുന്നുണ്ട്. യുവകലാസാഹിതി സംസ്ഥാന പ്രസി. ആലങ്കോട് ലീലാകൃഷ്ണന്‍ പുനരവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇം. എം സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ആയഞ്ചേരി വല്യശമാന്‍ വീണ്ടും പരമാവധി വേദികളില്‍ കളിക്കാനാണ് യുവകലാസാഹിതി തീരുമാനിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. പി.സന്തോഷ് കുമാര്‍ എം.പി, ടി.പവിത്രന്‍, ഷിജിത്ത് വായന്നൂര്‍, വി.കെ സുരേഷ്ബാബു, ജിതേഷ് കണ്ണപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications