തലശ്ശേരിയിൽ ഇനി ബിജെപി എന്ത് ചെയ്യും? കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ പാർട്ടി... വോട്ട് പ്രതീക്ഷയിൽ മറ്റ് ചിലർ
കണ്ണൂര്‍: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് വലിയ പാഠമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും, ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമാകുമെന്ന വലിയ പാഠം.
ബിജെപിയ്ക്ക് തരക്കേടില്ലാത്ത സ്വാധീനമുള്ള തലശ്ശേരിയിലും ഗുരുവായൂരിലും സ്വന്തം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതാകാന്‍ കാരണം, പത്രിക സമര്‍പ്പണത്തിലെ നിരുത്തരവാദപരമായ സമീപനം ആണ്. ഗുരുവായൂരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ധാരണയായെങ്കിലും തലശ്ശേരിയില്‍ കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. വിശാദംങ്ങള്‍ നോക്കാം...
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

സ്ഥാനാര്‍ത്ഥിയില്ല
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിനെ ആയിരുന്നു തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാതെ പത്രിക സമര്‍പ്പിച്ചതോടെ തള്ളപ്പെട്ടു. കോടതിയില്‍ പോയിട്ടും അനുകൂല തീരുമാനം ഉണ്ടായി.

വോട്ടുള്ള മണ്ഡലം
കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളേയും പോലെ അല്ല ബിജെപിയ്ക്ക് കണ്ണൂരിലെ തലശ്ശേരി. ജില്ലയില്‍ ഏറ്റവും അധികം വോട്ടുള്ള മണ്ഡലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലധിതം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ എന്ത് ചെയ്യുമെന്നാണ് ചോദ്യം.

അമിത് ഷാ വരില്ല
വടക്കന്‍ കേരളത്തില്‍ അമിത് ഷായുടെ റാലി നിശ്ചയിച്ചിരുന്ന മണ്ഡലം ആയിരുന്നു തലശ്ശേരി. എന്നാല്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലത്തില്‍ പ്രചാരണത്തിന് വരുന്നത് വലിയ നാണക്കേടിന് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ തലശ്ശേരിയിലെ പരിപാടി അമിത് ഷാ റദ്ദാക്കി

ഡമ്മിയും ഇല്ല
സാധാരണ ഗതിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് പുറമേ ഒരു ഡമ്മി സ്ഥാനാര്‍ത്ഥിയെ കൂടി പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ത്താറുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇവരുടെ പത്രിക പിന്‍വലിക്കാറാണ് പതിവ്. എന്നാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ഡമ്മി സ്ഥാനാര്‍ത്ഥികളും ഇല്ല.

പിന്തുണയ്ക്കാന്‍ ആളില്ല
ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്നതാണ് മുന്നിലുള്ള വഴി. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയേയും. എന്നാല്‍ തലശ്ശേരിയില്‍ മാത്രം പിന്തുണയ്ക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താനായിട്ടില്ല.

ആ വോട്ടുകള്‍ ആര്‍ക്ക്
കണ്ണൂരിലെ സിപിഎം- ബിജെപി പോര് കുപ്രസിദ്ധമാണ്. എന്നാല്‍ ഇവിടെ സിപിഎം- ബിജെപി രഹസ്യ ഇടപാടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേ ആരോപണം തന്നെയാണ് കോണ്‍ഗ്രസിനെതിരെ സിപിഎമ്മും ഉന്നയിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച മണ്ഡലമാണ് തലശ്ശേരി.

വോട്ട് പ്രതീക്ഷയില്‍
ബിജെപിയ്ക്ക് കൃത്യമായ വോട്ടുകളുള്ള മണ്ഡലത്തില്‍ ആ വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കൂടാതെ സിഒടി നാസര്‍ അടക്കം സിപിഎം വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ വേറേയും ഉണ്ട്. ബിജെപി വോട്ടുകള്‍ ഇത്തരം സ്ഥാനാര്‍ത്ഥികള്‍ക്ക് പോകുമോ അതോ നോട്ടയില്‍ പോകുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications