കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയില്‍ നിരോധനാജ്ഞ മറികടന്ന് ബിജെപി പ്രകടനം; പൊലീസ് തടഞ്ഞു, കുത്തിയിരുന്ന് പ്രതിഷേധിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ ഒര്‍മ ദിനത്തിന്റെ ഭാഗമായി നടത്തിയ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ നടത്തിയ പ്രകോപന മുദ്രാവാക്യങ്ങള്‍ തുടങ്ങി വച്ച പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ തലശ്ശേരിയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. നഗരത്തിന് 100 മീറ്റര്‍ അകലെ വച്ച് പൊലീസ് തടയുകയായിരുന്നു.

'ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല;പ്രതികരിച്ച് നൗഷാദ്'ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല;പ്രതികരിച്ച് നൗഷാദ്

തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നാണ് പറയുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തില്‍ ഹിന്ദു വിരുദ്ധ മുദ്രാവാക്യം നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവലര്‍ത്തകര്‍ പ്രകടനം നടത്തിയത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

1

നിരോധനാജ്ഞയില്‍ ആളുകള്‍ കൂടിചേരരുതെന്നും പ്രതിഷേധങ്ങളോ പരിപാടികളോ നടത്തരുതെന്നും കലക്ടര്‍ എടുത്ത് പറഞ്ഞിരുന്നു. കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് പ്രകടനം നടത്തിയത്. ബിജെപി തലശ്ശേരി ഓഫീസിലെത്തിയ ശേഷമാണ് പ്രകടനം നടത്തിയത്. നിലവില്‍ പത്ത് മിനിറ്റനകം പ്രതിഷേധം കഴിഞ്ഞ് മടങ്ങണമെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പി മാരുടെയും, ജില്ലി പൊലീസ് മേധാവി ആര്‍ ഇളങ്കോയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നു.

രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ രാഷ്ട്രീയക്കളി, അഞ്ചാം ദിനം വാക്പോര്രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ രാഷ്ട്രീയക്കളി, അഞ്ചാം ദിനം വാക്പോര്

2

പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെത്ത് ഇന്ന് മുതല്‍ ആറാം തിയതിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കല്ക്ടറാണ് നിരോധനാഞ്ച പ്രഖ്യാപിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് പിറ്റേ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തലശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം തലശേരിയില്‍ പരസ്യമായി വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എസിഡിപിഐക്ക് ഡിവൈഎഫ്‌ഐ യുവതയും പ്രകടനം നടത്തിയിരുന്നു.

3

മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. 'അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല...'' എന്നാണ് റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യം.

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം; ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക, അറിയേണ്ട കാര്യങ്ങള്‍ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം; ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക, അറിയേണ്ട കാര്യങ്ങള്‍

4

സംഭവത്തില്‍ കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്.മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം സ്വാഭാവികമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. അതൊന്നും വലിയ സംഭവമല്ല. രണ്ട് ബിജെപി പ്രവര്‍ത്തകരെ പോപ്പുലര്‍ഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചിരുന്നു.

5

ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷമുദ്രാവാക്യങ്ങള്‍ക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തലശ്ശേരി എംഎല്‍എ എന്‍ ഷംസീര്‍, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എഎ റഹീം, സിപിഎം നേതാവ് പി ജയരാജന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘ പരിവാരത്തിന്റെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് പി ജയരാജന്‍ പ്രതകരിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്നും അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും അത് തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ ഭീഷണിയെന്നും തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

6

സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘപരിവാരത്തിന്റെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്നും അത് ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

English summary
BJP demonstrates in Thalassery overcoming the ban in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X