ഒന്നര വയസുകാരന് കംസനായത് പിതാവോ? പ്രണവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്
കണ്ണൂര്‍: സിറ്റിതയ്യില്‍ കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തിങ്കളാഴ്ച്ചരാവിലയോടെ തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു വയസ്സുള്ള കുട്ടിയെ ഞായറാഴ്ച്ച രാത്രി മുതല്‍ കാണാതാവുകയായിരുന്നു.
കുട്ടിയെ പ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു. ഞായറാഴ് വീട്ടില്‍ ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച്ചരാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശരണ്യയുടെ ബന്ധു ആരോപിച്ചു. 'മൂന്നുമണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്.

അകത്തുനിന്ന് പൂട്ടിയ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയും പ്രണവും മുറിയിലും ഭാര്യ ശരണ്യ ഹാളിലുമാണ് കിടന്നത്. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതില്‍ തുറന്നിട്ടില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ഇയാള്‍ പറഞ്ഞു.
പ്രണവ്-ശരണ്യ ദമ്പതിമാര്‍ക്കിടയില്‍ ഏറെ നാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ് കൊലപാതകമാണെന്ന് തീർച്ചയായ സാഹചര്യത്തിൽ കുട്ടിയുടെ മാതാപിതാക്കളെ രാവിലെ കണ്ണൂർ ഡിവൈഎസ്എസ്പി പിപി സദാനന്ദൻ സിറ്റി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.












Click it and Unblock the Notifications