Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്ക് നേരെ ബോംബേറ്: ഒരാള്‍ കൊല്ലപ്പെട്ടു, അക്രമികള്‍ ഓടിരക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്ക് നേരെ ബോംബേറ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ബോംബെറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിവാഹവീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നത്. ഇതിന്റെ ബാക്കിയാണ് ഇന്ന് നടന്ന ബോംബെറെന്നാണ് സംശയിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ കാരണം യഥാര്‍ത്ഥത്തില്‍ വ്യക്തമല്ല.

1

തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ആക്രമണത്തിനും കൊലപാതകത്തിനും രാഷ്ട്രീയ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കല്ല്യാണ വീട്ടില്‍ സംഗീത പരിപാടി നടന്നിരുന്നു. ഇതിനിടെ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് നാട്ടുകാരായിരുന്നു പരിഹരിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹ പാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയ നിലയിലാണ്. സംഭവ സ്ഥലത്ത് നിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. അതേസമയം ആക്രമിക്കാന്‍ വന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+