പയ്യന്നൂരില്‍ ബോംബേറ്: ആര്‍എസ്എസ് കാര്യാലയത്തിന്റെ ജനല്‍ചില്ല് തകര്‍ന്നു
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍. എസ്. എസ് കാര്യാലയമായ രാഷ്ട്രഭവന് നേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഉഗ്രശക്തിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്യാലയത്തില്‍ ആരുമുണ്ടായിരുന്നില്ല. ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബോംബേറില്‍ ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പയ്യന്നൂര്‍ ഡി.വൈ. എസ്.പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലം ക്യാംപ് ചെയ്യുന്നുണ്ട്. ഉഗ്രശേഷിയുടെ ബോംബാണ് പൊട്ടിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.സ്ഥലത്ത് കണ്ണൂരില്‍ നിന്നും ഇന്ന് എത്തുന്ന ഫോറന്‍സിക് വിഭാഗം പരിശോധാന നടത്തും. ഇതോടൊപം പയ്യന്നൂര്‍ മേഖലയില്‍ ബോംബുകള്‍ക്കായി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡും നടത്തുമെന്ന് പൊലിസ് അറിയിച്ചു.
അക്രമം നടന്ന ആര്‍എസ്എസ് കാര്യാലയം ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുംപ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പയ്യന്നൂര്‍ ഡി.വൈ. എസ്.പിയുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെ സിപിഎം - ബിജെപി സംഘര്‍ഷമുണ്ടാവുകയും കൊലപാതക പരമ്പരകള്‍ അരങ്ങേറുകയും ചെയ്ത പയ്യന്നൂരില്‍ കഴിഞ്ഞ കുറെക്കാലമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ബിജെപി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കുന്നരുവിലെ ധനരാജിന്റെ രക്തസാക്ഷിദിനാചരണം സിപിഎം ഇന്നലെ ആചരിച്ചിരുന്നു.
കുന്നരുവിലെ സര്‍വീസ് സഹ.ബാങ്കിന് സമീപം നടന്ന രക്തസാക്ഷിത്വ ദിനാചരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജാണ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി ധനരാജിന്റെ നാടായ കാരന്താട്ടെ രക്തസാക്ഷി സ്തൂപത്തില്‍ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചയും കുന്നരുവില്‍ നിന്നും വൈകുന്നേരം കാരന്തോട്ടേക്ക് ബഹുജനറാലിയും നടന്നിരുന്നു. നൂറ് കണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തു.
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 30ന് സിപിഎം ഏരിയാകമ്മിറ്റി ധനരാജിന്റെ പേരില്‍ പയ്യന്നൂര്‍ സഹ.ബാങ്കിലുള്ള ഒന്‍പതുലക്ഷം രൂപ അടച്ചു തീര്‍ത്തിരുന്നു.വിവാദങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നതിനായിരുന്നു ഈ തിരക്കുപിടിച്ച നടപടി. എന്നാല്‍ പയ്യന്നൂര്‍ ഫണ്ട് വിവാദത്തിനെ തുടര്‍ന്ന് ആരോപണമുന്നയിച്ചതിന് പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി.കുഞ്ഞികൃഷ്ണന്‍ ഇപ്പോഴും പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
നേരത്തെ സിപിഎം - ബി.ജെ.പി ഇസംഘര്‍ഷം നിലനിന്നിരുന്ന പയ്യന്നൂരില്‍ കഴിഞ്ഞ കുറെക്കാലമായി ഏറ്റുമുട്ടലുകള്‍ നടന്നിട്ടില്ല. എന്നാല്‍ ഇപോഴുണ്ടായ ബോംബേറ് ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. പയ്യന്നൂരില്‍ നിന്നും ഉയര്‍ന്നു വന്ന പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ നിന്നും അണികളുടെ ശ്രദ്ധതിരിക്കുന്നതിനാണ് സി.പി. എം നേതൃത്വം അക്രമം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിചു. കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായ കുന്നരുവിലെ സിപിഎംപ്രവര്‍ത്തകന്‍ ധനരാജ് രക്തസാക്ഷിത്വദിനാചരണം ഇന്നലെ കുന്നരുവില്‍ നടന്നിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്ത രക്തസാക്ഷിത്വ പൊതുസമ്മേളനത്തിന് മുന്നോടിയായി ബഹുജനറാലിയും പുഷ്പാര്‍ച്ചയും നടന്നിരുന്നു. നൂറുകണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു സിപിഎം സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ കോണ്‍ഗ്രസ് ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അക്രമിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മന്ദിരത്തിന്റെ അങ്കണത്തില്‍ സ്ഥിതി ചെയ്തിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമയുടെ തലയറുത്ത കേസില്‍ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications