കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റണ്ണിങ് സമയം കുറച്ചു മത്സര ഓട്ടം പ്രോത്സാഹിപ്പിക്കുന്നു: മോട്ടോർ വാഹന വകുപ്പിനെതിരെ ബസുടമകൾ

Google Oneindia Malayalam News

പഴയങ്ങാടി: ഒരു മിനുട്ട് ഇടവിട്ട് രണ്ടു സ്വകാര്യ ബസുകൾക്ക് റണ്ണിങ് ടൈം നൽകിയ കണ്ണൂർ ആർ.ടി.ഒയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മാട്ടൂൽ, മടക്കര വഴി കണ്ണൂർ - പഴയങ്ങാടി റൂട്ടിൽ ഒരു മിനിട്ട് വ്യത്യാസത്തിൽ രണ്ട് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ കണ്ണൂർ ആർ.ടി.ഒ അനുമതി നൽകിയത് പക്ഷപാതപരമായ നടപടിയാണെന്നും ഇതു ബസ്സ് തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും ശത്രുതയും ഉണ്ടാക്കുമെന്നും ബസ്സുടമകളായ ഫൈസൽ കെ യും ടി ടി ഹാഷിമും കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈക്കഴിഞ്ഞ 15 ന് ആർ.ടി.ഓഫീസിൽ നടന്ന ബസ്സുകളുടെ സമയ ക്രമീകരണ യോഗത്തിലാണ് തലതിരിഞ്ഞ തീരുമാനം ആർ.ടി.ഒ എടുത്തത്. നിലവിൽ ഈ റൂട്ടിൽ വൈകിട്ട് 4.20ന് കണ്ണൂർ പുതിയ ബസ്റ്റാൻ്റിൽ നിന്ന് KL 13 AG 5362 ബസ്സ് കാലങ്ങളായി സർവീസ് നടത്തുന്നുണ്ട്. ഇതിനിടയിലാണ് 4:19ന് മറ്റൊരു ബസ്സിന് സമാന റൂട്ടിൽ ഓടാൻ അനുമതി നൽകിയത്. ഇത് ചോദ്യം ചെയ്ത തങ്ങളെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടതായും ഇരുവരും പറയുന്നു. കൊ വിഡ് പ്രതിസന്ധി മറികടന്നു വരുമ്പോൾ

ഉദ്യോഗസ്ഥർ തന്നെ ബസ് ജീവനക്കാരെ മൽസര ഓട്ടത്തിന് പ്രേരിപ്പിക്കുന്ന നടപടിയാണിത്. കൂടാതെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുമെന്നാണ് ഉടമകൾ പറയുന്നത് വേണ്ടത്ര സമയം ബസ്സ് സർവീസുകൾക്കിടയിൽ ഉണ്ടാവണമെന്നുംഈ ആവശ്യം ഉന്നയിച്ച് സമയ ക്രമത്തിൽ പുനപ്പരിശോധന നടത്തണമെന്നാവശ്യപ്പെട് ആർ.ടി.ഒയ്ക്ക് പരാതി നൽകിയതായും ഫൈസൽ പറഞ്ഞു.

bus

നേരത്തെ ആറോളം ബസ്സുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ സാമ്പത്തിക പ്രയാസം കാരണം മൂന്ന് ബസ്സുകൾ സർവീസ് നിർത്തിയിരുന്നു. ലോക് ഡൗൺ കാരണം ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടിൽ വിഷമിക്കുന്നതിനിടയിലാണ് ഒരു മിനിട്ട് വ്യത്യാസത്തിൽ സമയം നൽകുന്നതെന്നും ഇരുവരും ആരോപിച്ചു സ്റ്റാൻഡ് ഏജൻ്റുമാരെ സഹായിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ വഴിവിട്ട നീക്കങ്ങൾ നടത്തുന്നതായും ഇത്തരം പരിഷ്കാരങ്ങൾ യാത്രക്കാർക്ക് തിരിച്ചടിയാണെന്നും പ്രദേശവാസികൾക്കും അഭിപ്രായമുണ്ട്.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

English summary
Bus owners against the Department of Motor Vehicles In Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X