രോഗികളുടെ കൂട്ടിരിപ്പുകാർക്കും കൊവിഡ്: മുൾമുനയിൽ പരിയാരം മെഡിക്കൽ കോളേജ്!!
തളിപ്പറമ്പ്: വടക്കൻ കേരളത്തിൽ കൊവിഡ് ചികിത്സാരംഗത്ത് തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജിനെ വൈറസ് രോഗം താളം തെറ്റിക്കുന്നു. അത്യന്തം ഗൗരവകരമായ രോഗവ്യാപന വാർത്തകളാണ് ഇവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എട്ട് രോഗികള്‍ക്ക് ഉള്‍പ്പടെ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നത്.
ഇവരിൽ മൂന്നുപേര്‍ കൊവിഡ് ഇതര രോഗങ്ങൾക്കായി ചികിത്സക്കെത്തിയവരുടെ കൂട്ടിരിപ്പുകാരാണ്. റാപ്പിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെ ജനറല്‍ ഒപി, സമ്പര്‍ക്കമുണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടാൻ തീരുമാനിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇവിടെ അണുനശീകരണം നടത്തി 31 മുതല്‍ വീണ്ടും പ്രവര്‍ത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. മാത്രമല്ല, രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് ആശങ്കപ്പെടുത്തുന്ന വിവരം.

ഇതിനിടെ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ കൊവിഡ് ചികിത്സയിലിരിക്കെ ചാടിയ ആറളം സ്വദേശി ദിലീപിന്റെ സമ്പര്‍ക്ക പട്ടികയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നൂറിലേറെ പേരുമായി സമ്പര്‍ക്കമുണ്ടെങ്കിലും പകുതി ആളുകളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. കഴിഞ്ഞശനിയാഴ്ച രാവിലെയാണ് മോഷണ കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപ് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ചാടിയത്.
ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്ന ദിലീപ് ബൈക്കില്‍ ലിഫ്റ്റിടച്ചും രണ്ട് ബസ്സുകളില്‍ യാത്ര ചെയ്തുമാണ് ഇരിട്ടിയില്‍ എത്തിയത്. ഇവിടെ വച്ചാണ് പോലീസ് പിടികൂടുന്നത്. ബസ് യാത്രയില്‍ ഇയാളുടെ ഒപ്പം നൂറിലേറെ പേര്‍ ഉണ്ടായിരുന്നു. ഈ ബസിലുണ്ടായിരുന്നവര്‍ സ്വമേധയാ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതുവരെ അമ്പതോളം പേര്‍ മാത്രമാണ് ബന്ധപ്പെട്ടത്. മറ്റുള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ദിലീപ് ലിഫ്റ്റടിച്ച് പോയ ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്തു. ഈ മാസം 21-ന് ദിലീപുമൊത്ത് തെളിവെടുപ്പ് നടത്തിയ ആറളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പടെ ഏഴ് പോലീസുകാര്‍, മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ഉള്‍പ്പെടെ പത്തോളം ജീവനക്കാര്‍, ഇയാളെ ആദ്യം പാര്‍പ്പിച്ചിരുന്ന തോട്ടട ക്വാറന്റൈന്‍ സെന്ററിലെ നാലുപേര്‍ എന്നിവരും നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications