കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുറകോട്ടെടുത്ത കാര്‍ കിണറ്റില്‍ വീണു പിതാവിന് പിന്നാലെ മകനും മരിച്ചു

Google Oneindia Malayalam News

ശ്രീകണ്ഠാപുരം: പുറകോട്ടെടുത്ത കാര്‍ കിണറ്റില്‍ വീണ് പിതാവിനു പിന്നാലെ മകനും മരണമടഞ്ഞു. ആലക്കോട് കരുവഞ്ചാല്‍ നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരമംഗലത്ത് മാത്തുക്കുട്ടി(60) മകന്‍ വിന്‍സ്(18) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേ മാത്തുക്കുട്ടിയും ചൊവ്വാഴ്ച്ച ഉച്ചയ്്ക്ക് രണ്ടരയോടെ മകനും മരണമടയുകയായിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിന്‍സ്. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

കാര്‍ റിവേഴ്സ് ഗിയറിലെടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു കിണറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും തളിപറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സുമാണ് മാത്തുക്കുട്ടിയെയും ബിന്‍സിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട്് സഹകരണാശുപത്രിയിലെത്തിച്ചുവെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

1

ബിഷപ്പിന്റെ കാര്‍ സഹോദരന് നല്‍കുകയായിരുന്നു ഇതാണ് അപകടത്തില്‍പ്പെട്ടത്. പരേതരായ ലൂക്കോസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്. മറ്റു സഹോദരന്‍ ജോയി. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂര്‍ പിന്നിടും മുന്‍പെ അനുജനും മകനും ദാരുണാന്ത്യം സംഭവിച്ചത് മലയോരത്തെ ഞെട്ടിച്ചു.

രാവിലെ പത്തരയോടെയാണ് കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പാത്തന്‍പാറ നെല്ലിക്കുന്നിലെ മാത്തുക്കുട്ടി താരമംഗലവും (58)ഇദ്ദേഹത്തിന്റെ ഇളയമകന്‍ വിന്‍സിനെ(18)യും ദുരന്തം തേടിയെത്തിയത്. മാത്തുക്കുട്ടിയുടെ സഹോദരന്‍ അലക്സ് താരമംഗലം ഇന്നലെയാണ് മാനന്തവാടി രൂപതാ സഹായമെത്രാനായി ചുമതലയേറ്റത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടുകാരും ബന്ധുക്കളുമായി നിരവധി പേര്‍ മാനന്തവാടിയിലേക്ക് പോയിരുന്നു. നേരത്തെ ബിഷപ്പ് ഉപയോഗിച്ചിരുന്ന കാറാണ് അദ്ദേഹം സഹോദരന് നല്‍കിയത്. മകനെയും കൂട്ടി ഈ കാറില്‍ പോകാനായി ഒരുങ്ങുകയായിരുന്നു മാത്തുക്കുട്ടി.

റിവേഴ്സ് ഗിയറില്‍ പിന്നോട്ടെടുത്ത കാര്‍ ആള്‍ മറ തകര്‍ത്ത് മുറ്റത്തെ കിണറ്റിലേക്ക് പതിച്ചത്. ഉടന്‍ നിലവിളികളും ശബ്ദവും കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇതിനിടെയില്‍ വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി. അസി.സ്റ്റേഷന്‍ ഓഫിസര്‍ ടി. അജയന്റെ നേതൃത്വത്തിലാണ് ഫയര്‍ ഫോഴ്സ് സംഘമെത്തിയത്. അപ്പോഴെക്കും നാട്ടുകാര്‍ മാത്തുക്കുട്ടിയെ പുറത്തെടരുത്തിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

മകന്‍ വിന്‍സിനെ കിണറ്റിലിറങ്ങി കാറിന്റെ ഡോര്‍ തകര്‍ത്താണ് പുറത്തെടുത്തത്. വിന്‍സിനെ ആദ്യം ആലക്കോട് സഹകരണ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. അടുത്ത ദിവസം മാനന്തവാടി ബിഷപ്പായി ചുമതലയേറ്റ അലക്സ് താരമംഗലത്തിന് ജന്മനാട്ടില്‍ സ്വീകരണമൊരുക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സഹോദരനെ ദുരന്തം തേടിയെത്തിയത്.

അപകടത്തില്‍ പരുക്കേറ്റ വിന്‍സിന നഴ്സിങ് അഡ്മിഷന്‍ കിട്ടി അടുത്ത ദിവസം പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളേജാശുപത്രിയിലെ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.

English summary
car accident in kannur, after father, son also dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X