• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വ്യാജ ഒപ്പിട്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ച കേസില്‍ ഹയാന കുടുങ്ങി: കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈകോടതി

  • By Desk

തലശ്ശേരി: മറ്റൊരാളുടെ ഒപ്പ് വ്യാജമായി ഇട്ട് ആള്‍മാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ്. കണ്ണൂരില്‍ ആച്ചിലീസ് സെക്യൂരിറ്റി സര്‍വ്വീസ് എന്ന സ്ഥാപനം നടത്തുന്ന മേലെ ചൊവ്വ ശിവം ഹൗസില്‍ ഹയാന സഹദേവനാണ് കേസിലെ പ്രതി. നേരത്തെ ഹയാനയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ കക്കാട്ടെ ചിമ്മിണിയാന്‍ വീട്ടില്‍ റിജേഷാണ് പരാതിക്കാരന്‍.

തെരഞ്ഞെടുപ്പില്‍ തലശ്ശേരി താലൂക്കില്‍ വ്യാപക അക്രമമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്: പൊലിസ് റെയ്ഡ് ശക്തമാക്കി, പള്ളൂരില്‍ ബോംബുകള്‍ പിടികൂടി

പരാതിക്കാരനെ ചതിച്ചും ആള്‍മാറാട്ടം നടത്തിയും വഞ്ചിച്ചും വ്യാജ രേഖകള്‍ ചമച്ചും ഹൈക്കോടതിയെ പ്രതി തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 419, 420, 465 , 466, 468 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തയായി കണ്ടെത്തിയിട്ടുണ്ട.് ആയതിനാല്‍ ഹയാന ഹസദേവനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

പരാതിക്കാരനായ റിജേഷ് 2013 മുതല്‍ 2016 വരെ ദുബായിലെ ജെന്റര്‍ സെക്യൂരിറ്റി എല്‍.എല്‍.സി എന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി മൂന്ന് വര്‍ഷം ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ശാരീരിക പ്രശ്‌നം കാരണം ദുബായിലെ ജോലി മതിയാക്കി നാട്ടില്‍ വരികയും നേരത്തെ ജോലി ചെയ്തിരുന്ന ദുബായിലെ സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജറായി ജോലി ചെയ്തിരുന്ന ഹയാനയുമായുള്ള പരിചയത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഇവര്‍ നടത്തുന്ന ആച്ചിലീസ് സെക്യൂരിറ്റി സ്ഥാപനത്തില്‍ സെക്യൂരിറ്റി സൂപ്പര്‍ വൈസറായി ജോലി നോക്കുകയും ചെയ്തു.

ഹയാനയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തു വരവെ പരാതിക്കാരനായ റിജേഷിനെ പ്രതിയുടെ കൂടെ മൂന്നാം ഹര്‍ജിക്കാരനായി കാണിച്ച് ഹൈക്കോടതി മുമ്പാകെ ഒരു കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ സംഭവം അറിഞ്ഞയുടന്‍ പരാതിക്കാരന്‍ ഹയാനയുടെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തു. തന്റെ അനുമതിയില്ലാതെ വ്യാജ ഒപ്പിട്ട ഹൈക്കോടതിയില്‍ പരാതി നല്‍കിയ കാര്യം അറിഞ്ഞയുടനെ റിജേഷ് ഹയാനയുടെ പരാതിയിലെ മൂന്നാം ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ തന്റെ പേര് ഒഴിവാക്കി കിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും പട്ടികയില്‍ നിന്ന് ഇയാളെ കോടതി ഒഴിവാക്കുകയും ചെയ്തു.

ഇത്തരം വ്യാജ ഹര്‍ജി നല്‍കിയതിന് പിന്നില്‍ ഹയാനയും അവരുടെ ഓഫീസിലെ മറ്റൊരു പ്രതിയും ചേര്‍ന്നാണെന്ന് ഹര്‍ജിയില്‍ റിജേഷ് ചൂണ്ടിക്കാട്ടിയിരുന്നു. ഹയാന സഹദേവന്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്. മുഴപ്പിലങ്ങാട് കുഞ്ഞിപ്പറമ്പത്ത് റഫീഖിന്റെ മകന്‍ കെ.പി നിസാമുദ്ദീന് ദുബായിലേക്ക് വിസ നല്‍കി വഞ്ചിച്ച കേസില്‍ ഹായനയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടുത്തിടെ തലശ്ശേരി കോടതി തള്ളിയിരുന്നു.

ഹയാന സഹദേവന്‍ കണ്ണൂരില്‍ നടത്തുന്ന ആച്ചിലീസ് സെക്യൂരിറ്റീസ് എന്ന സ്ഥാപനം പാക്കിസ്താന്‍ കമ്പനിയുടെ ഫ്രാഞ്ചെസിയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിസാമുദ്ദീന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ നിസാമുദ്ദീന് വധഭീഷണിയും ഉയര്‍ന്നിരുന്നു.

English summary
Cheating case registered against Hayana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X