മട്ടന്നൂരിൽ കോഴികൾ കൂട്ടത്തോടെ ചത്തു: പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
മട്ടന്നൂർ: മട്ടന്നൂരിനടുത്തെ ഉരുവച്ചാലിൽ വീട്ടിൽ വളർത്തുന്ന കോഴികൾ കൂട്ടത്തോടെ ചത്തത് പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നു.എന്നാൽ സ്ഥലം സന്ദർശിച്ച് കോഴികളുടെ ജഡം പരിശോധിച്ച മൃഗ സംരക്ഷണ വകുപ്പ് അധികൃതർ മരണകാരണം പക്ഷിപ്പനിയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിൽ വളർത്തുന്ന കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയത്. ഉരുവച്ചാൽ
കയനി പെരിഞ്ചേരിയിലെ മുബാറക്ക് മൻസിൽ കെ പി സാദിക്കിന്റെ വീട്ടിലെ 49 ഓളം വളർത്തു കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്.

കണ്ണൂരിൽ നിന്നെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ വീട്ടിലെത്തി ചത്ത കോഴികളുടെ കൂട്ടത്തിൽ ബാക്കിയായ ഒരു കോഴിയിൽ നിന്ന് സ്രവം എടുത്ത് പരിശോധനക്ക് അയച്ചു. കോഴിക്ക് നൽകിയ ഭക്ഷണത്തിൽ നിന്നായിരിക്കാം കോഴികൾ ചാകാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിഗമനം.
ജില്ലകളിൽ പക്ഷിപ്പനിസ്ഥിതീകരിച്ച സാഹചര്യത്തിൽ ഇത്രയും കോഴികൾ ചത്തത് നാട്ടുകാർക്കിടയിൽ ഭീതി പടർത്തിയിരുന്നു. ഇതെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധനക്ക് എത്തിയത്. ഇതിനിടെ കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടരുകയാണ്
രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന 3500 താറാവിൻ കുഞ്ഞുങ്ങളെ കൊന്നിട്ടുണ്ട്. ഇതിൽ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളിൽ വളർത്തിയിരുന്നവയാണ്. ഇന്നു ബാക്കി താറാവുകളെ കൊല്ലന്ന പ്രക്രീയ തുടരും. കൊന്ന താറാവുകളെ രാത്രിയിൽ സമീപത്തെ ഒഴിഞ്ഞ തുരുത്തിൽ കത്തിച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങിയത്. അഞ്ചു പേർ വീതം അടങ്ങുന്ന എട്ടു ദ്രുതകർമ്മ സേനകളെയാണ് മേഖലയിൽ വിന്യസിച്ചിരുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നൽകിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും നടപടികൾക്ക് തടസമുണ്ടായില്ല.
ആദ്യം ഫാമിലെത്തി താറാവുകളുടെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ചാക്കിൽ കെട്ടി വിറക്, കരി തുടങ്ങിയവ ക്രമത്തിൽ അടുക്കിയാണ് കത്തിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സബ്കളക്ടർ രാജീവ്കുമാർ ചൗധരി, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിക്കശേരി, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു എന്നിവർ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ഡോ. സജീവ് കുമാർ, ഡോ. പ്രസീന, ഫീൽഡ് ഓഫീസർ ഷാനവാസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നടപടികളിൽ പങ്കാളികളായി. മേക്കാവ് എസ്കെവി എൽപി സ്കൂളിൽ ക്യാംപ് ചെയ്യുന്ന ദ്രുതകർമ്മ സേനവരും ദിവസങ്ങളിലും നടപടികൾ ശക്തമാക്കും. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഫാമിൽ ശേഷിക്കുന്ന താറാവുകളെയും രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊന്നൊടുക്കുന്നത് ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications