• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ വിദേശ കമ്പിനികളെ അനുവദിക്കില്ല: മുഖ്യമന്ത്രി

  • By Desk

തലശേരി: ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്കും കമ്പനികള്‍ക്കും അനുമതി നല്‍കുന്നതിന് സര്‍ക്കാരും എല്‍ഡിഎഫും എതിരാണെന്നും ആരുവിചാരിച്ചാലും നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എ എൻ ഷംസീറിൻ്റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''അതല്ല രാഹുൽ ഗാന്ധിക്ക് തന്നെയാണോ ലീഗ് കൊടി ഹറാമായത്?'' വിമർശിച്ച് കെടി കുഞ്ഞിക്കണ്ണൻ

ഒന്നുപറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുന്നണിയല്ല എല്‍ഡിഎഫ്. പറയുന്നതാണ് ചെയ്യുക. എല്‍ഡിഎഫ് ശക്തമായിരിക്കുന്ന കാലത്തോളം ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. ധാരണപത്രം റദ്ദുചെയ്തിട്ടില്ലെന്ന പച്ച നുണ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ്. നിക്ഷേപകസംഗമം നടത്തിയാല്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്നുപറഞ്ഞ് പലരും കടലാസ് ഏല്‍പ്പിച്ചുപോകും. അതാണ് ഇപ്പറയുന്ന ധാരണപത്രം. അത് റദ്ദുചെയ്ത് ഉത്തരവിറക്കിയതാണ്. എല്ലാം പരാജയപ്പെട്ടപ്പോള്‍ നുണ ആവര്‍ത്തിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേ സമയം കേവലം വോട്ടു‌കച്ചവടം നടത്തുന്ന പാർടിയായി ബിജെപി അധഃപതിച്ചതായി സിപി എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് ‌കാരാട്ട്‌ പറഞ്ഞു. ദേശീയതയുടെ പ്രത്യയശാസ്‌ത്രം പറഞ്ഞാണ്‌ ലജ്ജയില്ലാത്ത വോട്ടുകച്ചവടം. ബിജെപിയിൽ അണിനിരന്നവർ ഇക്കാര്യം ചിന്തിക്കണം. ബിജെപിയുമായുള്ള അവസരവാദ സഖ്യത്തെക്കുറിച്ച്‌ കോൺഗ്രസിലെ മതനിരപേക്ഷവാദികളും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. കണ്ണൂർ ജില്ലയിൽ എൽഡിഎഫ്‌ ‌ തെരഞ്ഞെടുപ്പ്‌ റാലികളിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവസരവാദ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ തലശേരി. നാമനിർദേശപത്രിക തള്ളിയതിനാൽ ഗുരുവായൂരും ദേവികുളത്തും അവർക്ക്‌ സ്ഥാനാർഥികളില്ല. കേന്ദ്ര ഭരണകക്ഷിയായ പാർടിക്ക്‌ എങ്ങനെയാണ്‌ നാമനിർദേശപത്രിക സമർപ്പിക്കേണ്ടതെന്ന്‌ അറിയില്ലേ. ഇതിനുപിന്നിൽ ചില തീരുമാനങ്ങളുണ്ട്‌. ഇത്തരം അവസരവാദസഖ്യം മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്‌. കോൺഗ്രസിലെ മതനിരപേക്ഷവാദികൾ പുനരാലോചിക്കേണ്ട സമയമാണിത്‌.

തലശേരിയിലെ ജനങ്ങൾ ഈ അവസരവാദ സഖ്യത്തിന്‌ വോട്ടിലൂടെ തക്കതായ മറുപടി നൽകുമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. മഹത്തായ രാഷ്‌ട്രീയ പാരമ്പര്യവും പോരാട്ടചരിത്രവുമുള്ള ചെങ്കോട്ടയാണ്‌ തലശേരി. മതനിരപേക്ഷത സംരക്ഷിക്കാൻ എന്നും മുന്നിൽനിന്ന്‌ പ്രവർത്തിച്ച പാരമ്പര്യമുണ്ട്‌. ഭൂരിപക്ഷത്തിൽ റെക്കോഡ്‌ സൃഷ്‌ടിച്ച്‌ ഈ അവസരവാദ രാഷ്‌ട്രീയത്തിന്‌ തിരിച്ചടി നൽകണമെന്നും കാരാട്ട് പറഞ്ഞു.

രാജ്യത്തിന്‌ ചിന്തിക്കാൻ സാധിക്കാത്ത നേട്ടങ്ങളാണ്‌ അഞ്ചുവർഷത്തിനകം കേരളം കൈവരിച്ചതെന്ന്‌ ‌കാരാട്ട്‌ പറഞ്ഞു. കേന്ദ്രനയത്തിന്‌ ബദലുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ സംസ്ഥാനം. മോഡിസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമ്പോൾ കേരളത്തിൽ പൊതുമേഖല ശക്തിപ്പെടുത്തുന്നു. കാർഷികമേഖല സംരക്ഷിക്കാൻ താങ്ങുവില വർധിപ്പിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പുരോഗതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും ചിന്തിക്കാനാവില്ല.

കോവിഡ്‌ രോഗികൾ ലക്ഷങ്ങൾ നൽകി സ്വകാര്യ ആശുപത്രിയിലാണ്‌ മറ്റു സംസ്ഥാനങ്ങളിൽ ചികിത്സ നടത്തേണ്ടിവന്നത്‌. ഇവിടെ സർക്കാർ ആശുപത്രികളിൽ എല്ലാവിധ സജ്ജീകരണത്തോടെയും ചികിത്സയൊരുക്കി. കോവിഡും വെള്ളപ്പൊക്കവുമടക്കമുള്ള പ്രതിസന്ധികളിലും നാടിന്റെ പുരോഗതി സർക്കാർ ഉറപ്പുവരുത്തി.

കേരളം മറ്റൊരു രാജ്യമാണോ എന്നാണ്‌ ഏതാനും ദിവസമായി കേരളത്തിലൂടെ സന്ദർശിച്ച ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ചോദിച്ചത്‌. തിരുവനന്തപുരത്തെ സ്‌കൂളും പുനലൂരിലെ ഗവ. ആശുപത്രിയും സന്ദർശിച്ചശേഷമാണ്‌ അദ്ദേഹം ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്‌. കേരളത്തിൽ സർക്കാർ സ്‌കൂളും ആശുപത്രിയും മികച്ച നിലവാരത്തിലായി. അവിശ്വസനീയമായ മാറ്റമാണിത്‌. കേരളമോഡൽ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രചരിപ്പിക്കേണ്ടതാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടതായും കാരാട്ട്‌ പറഞ്ഞു

English summary
Chief minister Pinarayi Vijayan about controversial fishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X