• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വികസന സെമിനാറിലും പോര്: സർക്കാരിനെതിരെ കോര്‍പ്പറേഷന്‍ കോർപറേഷൻ ഭരണ സമിതി!!

  • By Desk

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി നടന്ന വികസന സെമിനാറിലും ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കോർപറേഷൻ വക സ്ഥലത്തു നിന്നും പാസ്റ്റിക്ക് സംസ്കരണ യൂണിറ്റിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പത്തേക്കർ ഏറ്റെടുത്തത് കോർപറേഷൻ ഭരണ സമിതി അറിയാതെയാണെന്ന് ഭരണകക്ഷിയംഗമായ സി സമീർ ആരോപിക്കുന്നത്.

അമ്പോയത്തോടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ; സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ മത തീവ്രവാദം?

അതു ശരിയായ നടപടിയല്ല കോർപറേഷന് കാര്യാലയം പണിയാനുള്ള കിഫ്ബിയിൽ വകയിരുത്തിയ പണം പോലും ധനകാര്യ വകുപ്പ് അനുവദിക്കുന്നില്ലെന്നും മാർച്ചിനുള്ളിൽ പൂർത്തികരിക്കേണ്ട പല പദ്ധതികളും പാതിവഴിയിലാണെന്നും സമീർ പറഞ്ഞു. എന്നാൽ മാർച്ചിൽ പൂർത്തികരിക്കേണ്ട പദ്ധതികൾ ഒന്നും നടക്കാത്തത് ഭരണസമിതിയുടെ അനാസ്ഥയാണെന്നായിരുന്നു പ്രതിപക്ഷാംഗം എ എൻ ബാലകൃഷ്ണൻ ആരോപിച്ചത്.

വികസന പ്രശ്നത്തിൽ രാഷ്ട്രീയം നോക്കുന്നത് ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്നാണ് സെമിനാർ ഉദ്ഘാടനം ചെയ്ത മേയർ സുമാ ബാലകൃഷ്ണൻ പറഞ്ഞത്. അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും മേയർ കൂട്ടിച്ചേർത്തു. ഇതിനിടെ ഭരണ-പ്രതിപക്ഷ തർക്കത്തെ തുടർന്ന് കണ്ണൂർ കോർപ്പറേഷനിൽ ഭരണസ്തംഭനം തുടരുകയാണ്. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് പോലും അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പ്രതിപക്ഷം ഏറ്റെടുത്തതോടു കൂടിയാണ് തർക്കം അതിരൂക്ഷമായത്. ഇതിനിടെയിൽ ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ പൂർത്തികരിക്കേണ്ട റോഡു നിർമാണം ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളും നിലച്ചിട്ടുണ്ട്. ഭരണമാറ്റത്തെ തുടർന്ന് ഇടതു സർക്കാർ രാഷ്ട്രീയ വൈരാഗ്യം വെച്ച് കോർപറേഷനു അനുവദിക്കേണ്ട ഫണ്ടുകൾ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച തുക പോലും തരുന്നില്ല.

കോർപറേഷനിൽ യുഡിഎഫ് അധികാരത്തിൽ വന്നതിനെ തുടർന്ന് നടപ്പിലാക്കുന്ന നൂറിന കർമപദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാതെ ഫണ്ട് തടഞ്ഞുവെച്ചിരിക്കയാണെന്നും പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് അതിന് കാരണമെന്നും മുസ്ലിം ലീഗ് നേതാവ് സി സമീർ കുറ്റപ്പെടുത്തി. മേയർക്ക് ഒരു പിഎയുടെ സേവനം പോലും ലഭിക്കുന്നില്ല വികസനത്തെ എതിർക്കുന്നവർ മേയറെ കായികപരമായി അക്രമിക്കാനാണ് നോക്കുന്നതെന്ന് ഭരണകക്ഷിയംഗമായ ടി ഒ മോഹനൻപറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് മേയറോട് പ്രതിപക്ഷ അംഗങ്ങൾ പെരുമാറുന്നത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണമെന്നും മോഹനൻ മുന്നറിയിപ്പു നൽകി. ജീവനക്കാരുടെ തൊഴിൽ പ്രശ്നം മന്ത്രിയുടെ മുന്നിലെത്തിച്ചത് കോർപറേഷൻ ഭരണ സമിതിയെ നോക്കുകുത്തിയാക്കുന്നതിനാണെന്നും ഭരണപക്ഷം ആരോപിച്ചു. എന്നാൽ മേയർക്കെതിരെ നടന്നുവെന്നു പറയുന്ന അക്രമ കഥ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിറം പിടിച്ച നുണകൾ പടച്ചുവിടുകയാണെന്ന് സിപിഐ അംഗം വെള്ളോറ രാജൻ ആരോപിച്ചു.മുൻ മേയർ ഇ പി ലത, കെ പ്രമോദ്, റോജ എന്നിവരെ ടി ഒ മോഹനന്റെ നേത്യത്യത്തിലുള്ള ഭരണകക്ഷി അംഗങ്ങൾ അക്രമിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി മേയറുടെ ബിനാമി ഭരണമാണ് നടക്കുന്നതെന്നും സിപിഎം അംഗം എ എൻ ബാലകൃഷ്ണൻ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റികളെ നോക്കുകുത്തിയാക്കിയാണ് യുഡിഎഫ് ഭരണം നടത്തുന്നത്. സേച്ഛാധിപരവും ധാർഷ്ട്യം നിറഞ്ഞ സമീപനമാണിത്. ജീവനക്കാരുടെ സമരം പലവട്ടം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ബാലക്യഷ്ണൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ 'മേയർക്കെതിരെ നടന്ന അക്രമം അപലപിച്ചു കൊണ്ട് ഭരണപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും പാസായില്ല. പ്രമേയം വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല. ജീവനക്കാരുടെ സമരം ഒത്തുതീർക്കുന്നതിനായി മന്ത്രി എ സി മൊയ്തീൻ യോഗം വിളിച്ചിട്ടുണ്ട് ഇതുകൂടാതെ കോർപറേഷൻ ഭരണം പിരിച്ചുവിടുമെന്ന ഭീഷണിയുമുണ്ട്. എന്നാൽ കോർപറേഷൻ ഭരണം പിരിച്ചുവിട്ടാൽ തങ്ങൾ തെരഞ്ഞെടുപ്പിന് തയ്യാറാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അസഹിഷ്ണുതക്ക് ജനം തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ഇവർ പറയുന്നു ആറു മാസം നീണ്ടു നിൽക്കുന്ന യുഡിഎഫ് ഭരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നത് കോർപറേഷനിലെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ മറ്റ് അജൻഡകൾ ഒന്നുപോലും ചർച്ചയ്ക്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

English summary
Clashes in Kannur corporation over administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X