Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന ആരോപണത്തില്‍ കെ.സുരേന്ദ്രനെതിരെ കണ്ണൂരിലും പരാതി നല്‍കി

തലശേരി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ സിപിഎം പ്രവര്‍ത്തകരെ സ്ത്രീകളെ അവഹേളിച്ചതിന് കണ്ണൂരിലും പരാതി. സിപിഎം വനിതാ നേതാക്കളെ തന്റെ തൃശൂര്‍ പ്രസംഗത്തിലൂടെ അവഹേളിച്ചതിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ കണ്ണൂരില്‍ പരാതി നല്‍കിയത്.

ജില്ലാ സെക്രട്ടറി പികെ ശ്യാമള, സംസ്ഥാന വൈസ് പ്രസിഡന്റ് എംവി സരള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നല്‍കിയത്. സ്ത്രീത്വത്തെ അവഹേളിച്ച സുരേന്ദ്രനെതിരെ പൊലിസ് നടപടിയെടുക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

k surendran case

കുടുംബശ്രീയിലെ ചില സിപിഎം പ്രവര്‍ത്തകരായ പൂതനമാര്‍ സര്‍ക്കാര്‍ ഫണ്ടു തട്ടിയെടുത്ത് തടിച്ചുകൊഴുക്കുന്നുവെന്നായിരുന്നു സുരേന്ദ്രന്‍ തൃശൂരില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിച്ചത്.

ഇതുവിവാദമായതിനെ തുടര്‍ന്ന് സി.പി. എമ്മും കോണ്‍ഗ്രസും രംഗത്തുവരികയായിരുന്നു. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജും കണ്ണൂരില്‍ പറഞ്ഞിരുന്നു.

മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.മന്ത്രി മുഹമ്മദ് റിയാസുള്‍പ്പെടെയുളളവര്‍ അതിശക്തമായ വിമര്‍ശനവുമായി സുരേന്ദ്രനെതിരെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ വ്യക്തികളെ അവഹേളിച്ചിട്ടില്ലെന്നും പൊതുവായുളള കാര്യമാണ് പറഞ്ഞതെന്നെന്നുമാണ് സുരേന്ദ്രന്റെ വിശദീകരണം.

കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യത്തില്‍ പ്രതികരിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ പി. എം ബിനുമോഹനാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണമാരംഭിച്ചതായി കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. സുരേന്ദ്രനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ നിന്നുണ്ടാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+